Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല വല്യേട്ടാ..,' പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, കണ്ണനില്ലാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന് ദേവി

'ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല വല്യേട്ടാ..,' പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, കണ്ണനില്ലാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന് ദേവി
, ശനി, 24 ഏപ്രില്‍ 2021 (19:34 IST)
പൊലീസ് കസ്റ്റഡിയിലുള്ള കണ്ണനെ തേടി ചേട്ടന്‍മാരായ ബാലനും ഹരിയും ശിവനും സ്റ്റേഷനിലേക്ക് പോയി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കണ്ണന്‍ കരഞ്ഞുപറഞ്ഞു. പൊന്നുപോലെ നോക്കി വളര്‍ത്തിയ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കിടക്കുന്നത് ബാലനെ തളര്‍ത്തി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ദേവ്യേടത്തിയോട് പറയണമെന്ന് കണ്ണന്‍ ബാലനോട് കരഞ്ഞുപറഞ്ഞു. അനിയന്‍ പൊലീസ് സ്റ്റേഷനില്‍ കിടക്കുമ്പോള്‍ എങ്ങനെ വീട്ടിലേക്ക് പോകുമെന്നായി ഹരിയും ശിവനും. പൊലീസ് സ്റ്റേഷനു പുറത്തു തങ്ങള്‍ നില്‍ക്കുന്നുണ്ടാകുമെന്നും ഒരു കാരണവശാലും വിഷമിക്കേണ്ട എന്നും ഹരി കണ്ണനോട് പറഞ്ഞു. മൂന്ന് പേരും മാറി മാറി തങ്ങളുടെ കുഞ്ഞനിയനെ ആശ്വസിപ്പിക്കുകയായിരുന്നു. 
 
തങ്ങളുടെ അനിയന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ദേവനും ഹരിയും ശിവനും പൊലീസിനോട് ചോദിച്ചു. ഫോട്ടോ ദുരുപയോഗിച്ചതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടിയാണ് പരാതി നല്‍കിയതെന്നും കണ്ണന്റെ ഫോണില്‍ നിന്ന് ഫോട്ടോ ഷെയര്‍ ചെയ്ത ശേഷം ഡെലീറ്റ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ അനിയന്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തിട്ടില്ലെന്ന് മൂന്ന് പേരും ഉറപ്പിച്ചു പറഞ്ഞു. 
 
കണ്ണനെ പൊലീസ് കൊണ്ടുപോയതില്‍ വേദനിച്ചിരിക്കുകയായിരുന്നു അമ്മയും ചേടത്തിമാരും. കണ്ണന്‍ വരാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ലെന്നും കണ്ണന് വേണ്ടിയാണ് താന്‍ സ്‌നേഹത്തോടെ ചിക്കന്‍ കറി വച്ചതെന്നും പറഞ്ഞ്‌ ദേവി കരഞ്ഞു. ദേവിയെ ആശ്വസിപ്പിക്കാന്‍ നോക്കുകയായിരുന്നു അപ്പുവും അഞ്ജലിയും. 
 
സാന്ത്വനം വീട്ടിലെ കണ്ണനാണ് പ്രതിസ്ഥാനത്ത് എന്ന് തമ്പി പൊലീസ് പറഞ്ഞാണ് അറിയുന്നത്. സാന്ത്വനം വീടിനോടുള്ള പക തീര്‍ക്കാനുള്ള അവസരമായി തമ്പി ഇതിനെ കണ്ടു. ഇങ്ങനെ സംഭവബഹുലമായ രംഗങ്ങളായിരുന്നു ഇന്നത്തെ സാന്ത്വനം എപ്പിസോഡില്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അണ്ണാത്തെ' ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ