Adila and Noora Life: ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും ബിഗ് ബോസില്‍; കോടതി കയറിയ 'പ്രണയം'
ഇരുവരുടെയും ബിരുദ പഠനം നാട്ടിലായിരുന്നു. കോവിഡ് കാലത്ത് നൂറയെ മാതാപിതാക്കള്‍ സൗദിയിലേക്കു കൊണ്ടുപോയി
Lesbian Couples, Adila and Noora
Adila and Noora Life: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ ലെസ്ബിയന്‍ ദമ്പതികളായ ആദില നസ്രീനും ഫാത്തിമ നൂറയും മത്സരാര്‍ഥികളായി എത്തിയിരിക്കുകയാണ്. 12-ാം ക്ലാസില്‍ ആരംഭിച്ച പ്രണയമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഇരുവരുടെയും പ്രണയം പിന്നീട് കോടതി വരെ കയറി.
സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും അടുത്ത സുഹൃത്തുക്കളായതും പിന്നീട് പ്രണയത്തിലായതും. ആലുവക്കാരിയാണ് ആദില. ഫാത്തിമ നൂറ താമരശ്ശേരി സ്വദേശിനിയാണ്.
ഇരുവരുടെയും ബിരുദ പഠനം നാട്ടിലായിരുന്നു. കോവിഡ് കാലത്ത് നൂറയെ മാതാപിതാക്കള്‍ സൗദിയിലേക്കു കൊണ്ടുപോയി. അവിടെ വെച്ചാണ് നൂറയുടെ കുടുംബം ആദിലയുമായുള്ള പ്രണയത്തെ കുറിച്ച് അറിയുന്നത്. ഇരുവരുടെയും വീട്ടുകാര്‍ പ്രണയത്തിനു എതിരായിരുന്നു. പിന്നീട് നൂറയെ വീട്ടുകാരുടെ തടവില്‍ നിന്ന് വിട്ടുകിട്ടണമെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി.
ബിരുദപഠനത്തിനു ശേഷം ഒളിച്ചോടാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു ഇരുവരുടെയും തീരുമാനം. കോടതിയില്‍ നിന്ന് ഇരുവര്‍ക്കും അനുകൂലമായാണ് വിധി വന്നത്. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ നിയമപരമായി തടസ്സമില്ലെന്നു വ്യക്തമാക്കി നൂറയെ ആദിലക്കൊപ്പം വിട്ട് ഹര്‍ജി തീര്‍പ്പാക്കി. അതിനുശേഷം ഇരുവരും ഒന്നിച്ചാണ് ജീവിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇരുവരും സജീവ സാന്നിധ്യമാണ്.