Bigg Boss Malayalam Season 7: പിആര്‍ ഗിമ്മിക്കുകള്‍ക്കാണോ കപ്പ് കൊടുക്കുന്നത്? ജനപ്രീതി ഉണ്ടായിട്ടും അനീഷിനെ തഴഞ്ഞതില്‍ പ്രതിഷേധം

ഈ സീസണ്‍ തുടക്കം മുതല്‍ മൈന്‍ഡ് ഗെയിമര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് അനീഷ്

രേണുക വേണു
തിങ്കള്‍, 10 നവം‌ബര്‍ 2025 (11:37 IST)
Anumol and Aneesh (Bigg Boss Malayalam Season 7 )

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൊട്ടിക്കലാശത്തിനു പിന്നാലെ വിവാദം. സീരിയല്‍ താരം അനുമോള്‍ ആണ് ഈ സീസണിലെ വിന്നര്‍. കോമണര്‍ ആയി ബിഗ് ബോസിലെത്തിയ അനീഷ് റണ്ണറപ്പ് ആയി. യഥാര്‍ഥത്തില്‍ അനീഷിനാണു കപ്പ് അവകാശപ്പെട്ടതെന്നും ഏഷ്യനെറ്റ് അനുമോള്‍ക്കു വേണ്ടി കളിച്ചെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 
 
ഈ സീസണ്‍ തുടക്കം മുതല്‍ മൈന്‍ഡ് ഗെയിമര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് അനീഷ്. ടാസ്‌ക്കുകളില്‍ ആണെങ്കില്‍ പോലും അനുമോളേക്കാള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രേക്ഷകരില്‍ നിന്ന് വലിയ പിന്തുണയാണ് അനീഷിനു ലഭിച്ചിരുന്നത്. എന്നാല്‍ ഫിനാലെയിലേക്ക് എത്തിയപ്പോള്‍ അനീഷിനെ മറികടന്ന് അനുമോള്‍ ഒന്നാമതെത്തി. 
 
പിആര്‍ ഗിമ്മിക്കുകളാല്‍ മാത്രം ബിഗ് ബോസില്‍ പിടിച്ചുനിന്ന മത്സരാര്‍ഥിയാണ് അനുമോള്‍. പിആറിനു വേണ്ടി ഏതാണ്ട് 16 ലക്ഷം രൂപ വരെ അനുമോള്‍ ചെലവഴിച്ചെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. സഹമത്സരാര്‍ഥികള്‍ അടക്കം അനുമോളുടെ പിആറിനെതിരെ രംഗത്തെത്തിയിരുന്നു. അവതാരകന്‍ മോഹന്‍ലാലും അനുമോളുടെ പിആറുമായി ബന്ധപ്പെട്ട് പരോക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളതാണ്. ഇതെല്ലാം ഉണ്ടായിട്ടും പിആര്‍ ഗിമ്മിക്കുകളാല്‍ പിടിച്ചുനിന്ന മത്സരാര്‍ഥിക്കു തന്നെ കപ്പ് കൊടുത്തത് ഏഷ്യനെറ്റ് ചെയ്ത അനീതിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

അടുത്ത ലേഖനം
Show comments