Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് ഒരു ദിവസത്തേക്ക് 25,000 രൂപ ലഭിച്ചിട്ടുണ്ട്; ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി ഡോക്ടര്‍ റോബിന്‍

സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ഷോയ്ക്കിടെ കൈയേറ്റം ചെയ്തതിനാണ് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത്

Robin Radhakrishnan, Bigg Boss Malayalam Season 4 Robin Radhakrishnan, Robin Radhakrishnan Remuneration in Bigg Boss, ബിഗ് ബോസ്, പ്രതിഫലം, റോബിന്‍ രാധാകൃഷ്ണന്‍

രേണുക വേണു

, വെള്ളി, 17 ഒക്‌ടോബര്‍ 2025 (10:23 IST)
Robin Radhakrishnan - Bigg Boss Malayalam

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറെ ആരാധകരുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഫിസിക്കല്‍ അസാള്‍ട്ടിനെ തുടര്‍ന്നാണ് റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. ഇപ്പോള്‍ ഇതാ ബിഗ് ബോസില്‍ തനിക്കു ഒരു ദിവസം ലഭിച്ചിരുന്ന പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന്‍. 
 
' സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് 25,000 രൂപ പെര്‍ ഡേ ലഭിച്ചിരുന്നു. ഞാന്‍ ഡോക്ടര്‍ ആയതുകൊണ്ട് ആണെന്നു തോന്നുന്നു. എന്നോടു ഇങ്ങോട്ട് അവര്‍ പറയുകയാണ് ചെയ്തത് ഇത്ര പ്രതിഫലം തരുമെന്ന്. അങ്ങോട്ട് ചാന്‍സ് ചോദിച്ചു പോയ ഒരാളാണ് ഞാന്‍. ഓഡിഷനിലെ പെര്‍ഫോമന്‍സ് വെച്ച് മാത്രം സെലക്ഷന്‍ കിട്ടിയ ആളാണ്. പിന്നെ അവര്‍ ഇങ്ങോട്ടു പറഞ്ഞു ഇത്ര രൂപ തരാമെന്ന്,' റോബിന്‍ പറഞ്ഞു. 
 
സഹമത്സരാര്‍ഥിയായ റിയാസ് സലിമിനെ ഷോയ്ക്കിടെ കൈയേറ്റം ചെയ്തതിനാണ് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത്. സീസണ്‍ ഫോറില്‍ വിജയി ആകുമെന്ന് പോലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന താരമാണ് റോബിന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോർഡുകൾ തകർക്കാൻ ദുൽഖർ; 'ഒരുങ്ങുന്നത് തീ!' ആവേശമായി ജേക്സ് ബിജോയിയുടെ വാക്കുകൾ