Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022ല്‍ അന്തരിച്ച ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റികള്‍ ഇവരൊക്കെ

Famous Death in India 2022

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 ഡിസം‌ബര്‍ 2022 (16:44 IST)
2022 കൊവിഡ് കാലം കൂടിയായതിനാല്‍ നിരവധി പ്രമുഖരാണ് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത്. 
 
ലതാ മങ്കേഷ്‌കര്‍
 
രാജ്യത്തിന് ഈ വര്‍ഷം തീരാനഷ്ടമായ പ്രമുഖ ഗായികയാണ് ലതാ മങ്കേഷ്‌കര്‍. സിനിമാ മേഖലയില്‍ നിരവധി നല്ലഗാനങ്ങള്‍ പാടുകയും രചിച്ചതിനും പിന്നില്‍ മങ്കേഷ്‌കര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇന്‍ഫ്‌ലുവെന്‍സ് ഗായികയായിട്ടാണ് ലതാമങ്കേഷ്‌കര്‍ അറിയപ്പെടുന്നത്. ലതാമങ്കേഷ്‌കര്‍ അവരുടെ കലാജീവിതം ആരംഭിച്ചിട്ട് 70 വര്‍ഷം പിന്നിട്ടിരുന്നു. ക്യൂന്‍ ഓഫ് മെലഡി, നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ, വോയിസ് ഓഫ് മില്ലേനിയംഎന്നിവയില്‍ ഒക്കെ ലതാമങ്കേഷ്‌കരുടെ ശബ്ദം നിറഞ്ഞാടിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് ലതാമങ്കേഷ്‌കര്‍ അന്തരിച്ചത്. 92 വയസ്സ് ആയിരുന്നു. കോവിഡ് ബാധ്യതയായ ലതാമങ്കേഷ്‌കറിന് ന്യൂമോണി ബാധിച്ചിരുന്നു.
 
webdunia
ബാപ്പി ലാഹിരി 
 
പ്രമുഖ ഇന്ത്യന്‍ ഗായകനായ ബാപ്പിലാഹിരിയും ഈ വര്‍ഷമാണ് അന്തരിച്ചത്. അദ്ദേഹം സംഗീത സംവിധായകന്‍, റെക്കോര്‍ഡ് പ്രൊഡ്യൂസര്‍ എന്നീ മേഖലകളിലെല്ലാം മികവ് പ്രകടിപ്പിച്ച പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ ബംഗാളി, തെലുങ്ക്, കണ്ണട സിനിമകളില്‍ ഹിറ്റുകള്‍ ആയിരുന്നു. 2022 ഫെബ്രുവരി 15നാണ് ബാപ്പി ലാഹിരി അന്തരിച്ചത്.

webdunia
 
കൃഷ്ണകുമാര്‍ കുന്നത്ത് 
 
കെകെ എന്ന് ആരാധകര്‍ സ്‌നേഹ പൂര്‍വ്വം വിളിക്കുന്ന ഗായകനാണ് കൃഷ്ണകുമാര്‍ കുന്നത്ത്. ഇദ്ദേഹത്തിന്റെ പാട്ടുകള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ഓടിയ, ആസാമി, ബംഗാളി, ഗുജറാത്ത് തുടങ്ങി നിരവധി ഭാഷകളില്‍ ഹിറ്റാണ്. എആര്‍ റഹ്മാന് ഒപ്പമാണ് കരിയര്‍ ആരംഭിക്കുന്നത്. ദേവദാസിലെയും ഓം ശാന്തി ഓമിലേയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്തവയാണ്. പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. ഈ വര്‍ഷം മെയ് 31 ആയിരുന്നു അന്ത്യം.

webdunia
മുലായാം സിംഗ് യാദവ് 
 
സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ രാഷ്ട്രീയ നേതാവാണ് മുലായം സിംഗ് യാദവ്. ഉത്തര്‍പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യയുടെ പ്രതിരോധമന്ത്രിയും ആയിരുന്നു അദ്ദേഹം. ഒക്ടോബര്‍ 10 ആയിരുന്നു അദ്ദേഹം അന്തരിച്ചത്.

webdunia
പ്രതാപ് പോത്തന്‍
 
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഈ വര്‍ഷം അന്തരിച്ചു. 69 വയസ്സിലായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയായിരുന്നു. അദ്ദേഹം1978ല്‍ പുറത്തിറങ്ങിയ ആരവത്തിലൂടെ ആയിരുന്നു സിനിമയിലേക്ക് കടന്നുവന്നത്. തകര, ആരോഹണം, പനിനീര്‍ പുഷ്പങ്ങള്‍, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രമുഖ സിനിമകള്‍. അവസാനമായി മമ്മൂട്ടി നായകനായ സിബിഐ ഫൈവിലാണ് അഭിനയിച്ചത്.
 
പണ്ഡിറ്റ് ബിര്‍ജു മഹാരാജ്
 
ഇന്ത്യന്‍ കഥക് ഡാന്‍സറാണ് പണ്ഡിറ്റ് ബ്രിര്‍ജു മഹാരാജ്. ഈ വര്‍ഷം ജനുവരി 16നാണ് അദ്ദേഹം മരിച്ചത്. 85മത്തെ പിറന്നാളിന് ഒരുമാസം മുമ്പായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം.
 
 
സത്യപ്രകാശ് ശ്രീവാസ്തവ
 
പ്രമുഖ ഇന്ത്യന്‍ കൊമേഡിയന്‍ ആണ് സത്യപ്രകാശ് ശ്രീവാസ്തവ. കൂടാതെ രാഷ്ട്രീയ പ്രവര്‍ത്തകനായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 21 ആയിരുന്നു അദ്ദേഹം അന്തരിച്ചത്
 
സിദ്ധാന്ത് സൂര്യ വാന്‍ശി
webdunia
 
സീരിയല്‍ താരമായ സിദ്ധാന്ത് സൂര്യ വാന്‍ശി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടയാണ് മരണപ്പെട്ടത്. സൂര്യപുത്ര കര്‍ണ്ണന്‍, വാരീസ് എന്നിവയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന് അടിതെറ്റിയ 2022; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബോക്‌സ്ഓഫീസ് രാജാവ്?