Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

താരനിശയുമായി മഴവില്‍ മനോരമ, ജനപ്രിയ സീരിയലുകളുടെ മെഗാ എപ്പിസോഡ് വെച്ച് ഏഷ്യാനെറ്റ്; ടിആര്‍പി പിടിക്കാന്‍ ചാനല്‍ യുദ്ധം !

മഴവില്‍ മനോരമയുടെ താരനിശയോട് കിടപിടിക്കാന്‍ ജനപ്രിയ പരമ്പരകളുടെ മെഗാ എപ്പിസോഡാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നത്

Mazhavil Entertainment Awards 2022 vs Asianet News Serial
, ഞായര്‍, 28 ഓഗസ്റ്റ് 2022 (10:23 IST)
ടിആര്‍പി റേറ്റിങ് പിടിക്കാന്‍ മലയാളം ചാനലുകളുടെ പൊരിഞ്ഞ യുദ്ധം. താരസംഘടനയായ അമ്മയുമായി ചേര്‍ന്ന് നടത്തിയ മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ആണ് ഓഗസ്റ്റ് 27, 28 ശനി, ഞായര്‍ ദിവസങ്ങളിലായി മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്ത അവാര്‍ഡ് ഷോയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താമെന്നാണ് മഴവില്‍ മനോരമയുടെ കണക്കുകൂട്ടല്‍. രാത്രി ഏഴ് മുതലാണ് മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് സംപ്രേഷണം ചെയ്യുന്നത്. 
 
മഴവില്‍ മനോരമയുടെ താരനിശയോട് കിടപിടിക്കാന്‍ ജനപ്രിയ പരമ്പരകളുടെ മെഗാ എപ്പിസോഡാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7.30 മുതല്‍ 8.30 വരെ അമ്മയറിയാതെ പരമ്പരയുടെ മെഗാ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നുണ്ട്. രാത്രി 8.30 മുതല്‍ 9.30 വരെ കുടുംബവിളക്ക് പരമ്പരയുടെ മെഗാ എപ്പിസോഡാണ് സംപ്രേഷണം ചെയ്യുന്നത്. 
 
മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡിനാണോ ഏഷ്യാനെറ്റിലെ പരമ്പരകളുടെ മെഗാ എപ്പിസോഡിനാണോ കൂടുതല്‍ പ്രേക്ഷകര്‍ എന്ന് കാത്തിരുന്ന് കാണാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Manju Warrier: ജീവിതത്തില്‍ വലിയൊരു നഷ്ടമുണ്ടായെന്ന് മഞ്ജു; അത് ദിലീപ് ആണോയെന്ന് ആരാധകര്‍ !