മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സീരിയൽ - 'നീയും ഞാനും' തുടങ്ങുന്നു

സുബിന്‍ ജോഷി

തിങ്കള്‍, 10 ഫെബ്രുവരി 2020 (16:31 IST)
മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള സീരിയല്‍ ‘നീയും ഞാനും’ ആരംഭിക്കുന്നു. സീ കേരളമാണ് ഈ സീരിയല്‍ സം‌പ്രേക്ഷണം ചെയ്യുന്നത്. ചലച്ചിത്രതാരം ഷിജു ഏറെക്കാലത്തിന് ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഈ സീരിയലിലൂടെ. 
 
45കാരനായ രവിവര്‍മൻ എന്ന കഥാനായകനെയാണ് ഷിജു ഈ സീരിയലില്‍ അവതരിപ്പിക്കുന്നത്. രവിവര്‍മനും അയാളുടെ പകുതിയില്‍ താഴെ പ്രായമുള്ള ശ്രീലക്ഷ്മി എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ‘നീയും ഞാനും’ പ്രമേയമാക്കിയിരിക്കുന്നത്.
 
മറാത്തിയിലും കന്നഡയിലും തരംഗമായ ഈ സീരിയല്‍ മലയാളത്തിലും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് സംവിധായകന്‍ ഡോ.എസ്. ജനാര്‍ദ്ദനന്‍ വിശ്വസിക്കുന്നത്. 
 
"ആർഭാടങ്ങളുടെ മാത്രം ഒരു അതിശയ പ്രണയകഥയല്ല "നീയും ഞാനും". അതിൽ ഒരു ഇടത്തരക്കാരിയുടെ സർവ്വസാധാരണമായ ജീവിതപരിസരം വരയാൻ ശ്രമിക്കുന്നുണ്ട്. അവരുടെ ദുരിതങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ദ്വേഷവും ആർത്തിയും കാണാം. അതിൽ നിങ്ങളിലൊരാളെയോ അയൽക്കാരിയേയോ പരിചയക്കാരിയേയോ കാണാം. അതു് സാധാരണ ടി വി യിൽ അധികം വരുന്നതല്ല. അത്‌ നിങ്ങൾ മനസ്സിലേറ്റെടുക്കും എന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു." - ഡോ. എസ് ജനാര്‍ദ്ദനന്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആട്തോമ എനിയ്ക്ക് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയ സിനിമ, ഓർത്തെടുത്ത് മോഹൻലാൽ !