Webdunia - Bharat's app for daily news and videos

Install App

എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി റിമി ടോമി

ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു റിമി ഇക്കാര്യം വെളിപ്പെടുത്തിയത്.

Webdunia
ചൊവ്വ, 2 ജൂലൈ 2019 (08:10 IST)
തനിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതായി ഗായിക റിമി ടോമി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു റിമി ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയുടെ വേദിയില്‍ ഒരു മത്സരാര്‍ഥി, കണ്ണാം തുമ്പി പോരാമോ എന്ന ഗാനം ആലപിച്ചപ്പോഴാണ് റിമി തന്റെ ഓര്‍മ്മ പങ്കുവെച്ചത്. പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.
 
ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം കുഞ്ഞുപ്രായത്തില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ. റിമിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം.
 
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കില്‍ അന്നേ അവര്‍ ചാക്കില്‍ കെട്ടി കൊണ്ടു പോകുമായിരുന്നുവെന്നും റിമി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments