Webdunia - Bharat's app for daily news and videos

Install App

'ഒറിജിനല്‍' ഭാര്യക്കൊപ്പം സജിന്‍; ക്യൂട്ടായിട്ടുണ്ടെന്ന് 'സാന്ത്വനം' വീട്ടിലെ അഞ്ജു

Webdunia
വ്യാഴം, 13 മെയ് 2021 (10:43 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. സാന്ത്വനം വീട്ടിലെ ശിവനും അഞ്ജലിക്കും ഒരുപാട് ആരാധകരുണ്ട്. ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിനും അഞ്ജലിയായി വേഷമിടുന്നത് ഗോപിക അനിലുമാണ്. സജിന്റെ കുടുംബവുമായി ഗോപികയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട്. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഗോപികയുടെ വളരെ അടുത്ത സുഹൃത്താണ് ഷഫ്‌ന. 
 
സജിനും ഷഫ്‌നയും യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ദമ്പതികളാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. ഷഫ്‌നയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സജിന്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു മനോഹര ചിത്രമാണ് സജിന്‍ ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷഫ്‌നയും സജിനും ഒന്നിച്ചുനില്‍ക്കുന്ന ഈ ചിത്രം നിമിഷനേരം കൊണ്ട് സാന്ത്വനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധപിടിച്ചുപറ്റി. ഈ ഫോട്ടോയ്ക്ക് താഴെ ആദ്യം വന്ന കമന്റും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നു. 
 
സാന്ത്വനം പരമ്പരയില്‍ ശിവന്റെ ഭാര്യയായ ഗോപികയാണ് ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് ചിത്രമാണെന്നാണ് ഗോപികയുടെ കമന്റ്. ഗോപികയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. 
 
ഷഫ്‌നയുടെയും സജിന്റെയും പ്രണയവിവാഹമായിരുന്നു. പ്ലസ് ടു എന്ന സിനിമയിലാണ് സജിനും ഷഫ്‌നയും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത്. പിന്നീട് ഇരുവരുടെയും സൗഹൃദം വളര്‍ന്നു. പ്രണയം പിന്നീട് വിവാഹത്തിലാണ് കലാശിച്ചത്. വ്യത്യസ്ത മതവിഭാഗക്കാര്‍ ആയതിനാല്‍ ഇരുവരുടെയും വീട്ടില്‍ നിന്നു എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്ത് ഇരുവരും ഒന്നിച്ചു. കഥ പറയുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ശ്രീനിവാസന്റെ മൂത്ത മകളായി ഷഫ്‌ന അഭിനയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sajin_official (@sajinsajin_)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, 50 ശതമാനം അധികനികുതി കൂടി പ്രഖ്യാപിച്ച് ട്രംപ്, സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ സൂചികകൾ!

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

അടുത്ത ലേഖനം
Show comments