Publish Date: Mon, 01 Feb 2021 (11:39 IST)
Updated Date: Mon, 01 Feb 2021 (11:42 IST)
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. ഇത്തവണ കേരളത്തിനും ബംഗാളിനും ബജറ്റില്‍ ഊന്നല്‍ നല്‍കി. കേരളത്തിന് 65000 കോടി രൂപയുടെ റോഡുകള്‍. 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി പാത. മധുര - കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരും. വാക്‍സിന്‍ ഗവേഷണത്തിനും വികസനത്തിനും 35000 കോടി രൂപ.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്വമേധയാ ഒഴിവാക്കാനുള്ള പദ്ധതി. ആരോഗ്യമേഖലയ്‌ക്ക് വിഹിതം കൂട്ടി.
42 നഗരങ്ങളില്‍ ശുദ്ധവായു ഉറപ്പാക്കാന്‍ 2217 കോടി രൂപ അനുവദിച്ചു. 141678 കോടി രൂപയുടെ സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ഘട്ടം. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്‍തിപ്പെടുത്തും. രണ്ട് വാക്‍സിനുകള്‍ കൂടി ഉടന്‍ എത്തും.