Select Your Language

Notifications

webdunia
webdunia
webdunia
webdunia

Budget 2021: കൊച്ചി മത്‌സ്യ ബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും

Budget 2021: കൊച്ചി മത്‌സ്യ ബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും

ജോര്‍ജി സാം

, തിങ്കള്‍, 1 ഫെബ്രുവരി 2021 (12:22 IST)
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പി പി പി മോഡല്‍. ജലജീവന്‍ ദൌത്യത്തിനായി 2.87 ലക്ഷം കോടി രൂപ വകയിരുത്തി. എല്‍ ഐ സിയുടെ ഐ പി ഒ 2021-22 സാമ്പത്തിക വര്‍ഷത്തില്‍. ഇന്‍ഷുറന്‍സ് രംഗത്തെ എഫ് ഡി ഐ 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി വര്‍ദ്ധിപ്പിക്കും. 15 ഹെല്‍ത്ത് എമര്‍ജന്‍സി സെന്‍ററുകള്‍ സ്ഥാപിക്കും. 
 
വൈദ്യുതിവിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കും. ഇത്തവണ കേരളത്തിനും ബംഗാളിനും ബജറ്റില്‍ ഊന്നല്‍ നല്‍കി. കൊച്ചി മത്‌സ്യ ബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും. കേരളത്തിന് 65000 കോടി രൂപയുടെ റോഡുകള്‍. 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി പാത. മധുര - കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ.
 
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരും. വാക്‍സിന്‍ ഗവേഷണത്തിനും വികസനത്തിനും 35000 കോടി രൂപ.
 
സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം ഉപയോഗ അനുമതി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്വമേധയാ ഒഴിവാക്കാനുള്ള പദ്ധതി. ആരോഗ്യമേഖലയ്‌ക്ക് വിഹിതം കൂട്ടി. 
 
42 നഗരങ്ങളില്‍ ശുദ്ധവായു ഉറപ്പാക്കാന്‍ 2217 കോടി രൂപ അനുവദിച്ചു.  141678 കോടി രൂപയുടെ സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ഘട്ടം. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്‍തിപ്പെടുത്തും. രണ്ട് വാക്‍സിനുകള്‍ കൂടി ഉടന്‍ എത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത വികെ ശശികല ആശുപത്രി വിട്ടത് പാര്‍ട്ടിയുടെ കൊടിയുമായി; ചോദ്യവുമായി എഐഎഡിഎംകെ നേതാവ്