കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി ബജറ്റിൽ 75,060 കോടി രൂപ അനുവദിച്ചു. കൂടാതെ 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
കർഷകർക്ക് മിനിമം തങ്ങുവില നൽകിയുള്ള സംഭരണം തുടരൂം.1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കർഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയിലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയത്.കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.