Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബി എസ് എൻ എൽ 4ജി ഏപ്രിൽ 1 മുതൽ ലഭിക്കും

ബി എസ് എൻ എൽ 4ജി ഏപ്രിൽ 1 മുതൽ ലഭിക്കും

ചിപ്പി പീലിപ്പോസ്

, വ്യാഴം, 6 ഫെബ്രുവരി 2020 (17:18 IST)
ഏപ്രിൽ 1 മുതൽ രാജ്യവ്യാപകമായി ബി എസ് എൻ എൽ 4ജി ലഭിച്ച് തുടങ്ങും. ഇതുസംബന്ധിച്ച് നടപടി ക്രമങ്ങൾ വേഗതയിലാക്കാൻ കോർപറേറ്റ് ഓഫീസ് നിർദേശം നൽകി കഴിഞ്ഞു. ബി എസ് എൻ എൽ രക്ഷാ പാക്കേജിന്റെ ഭാഗമായാണ് 4 ജി സ്പെൿട്രം രാജ്യവ്യാപകമായി അനുവദിക്കാൻ കേന്ദ്ര സർക്കാൻ തീരുമാനിച്ചത്.
 
രാജ്യത്തെ ഒരു ലക്ഷം ടവറുകൾ 4ജി ആയി മാറും. നിലവിലുള്ള 50,000 ടവറുകൾ അപ്‌ഡേറ്റ് ചെയ്യും. ഇതുകൂടാതെ 50,000 ടവറുകളിൽ പുതിയ ഉപകരണങ്ങൾ സ്ഥാപിക്കും. ടവറുകൾ ആധുനീകരിക്കാനുള്ള സമയത്തിന്റെ കാലാവധി അനുസരിച്ചാണ് ഏപ്രിൽ 1 വരെയാക്കിയത്. 
 
നിലവിൽ കേരളമടക്കം കുറച്ച് സ്ഥലങ്ങളിൽ ലഭ്യമാക്കിയ മാതൃക അനുസരിച്ചാവും രാജ്യവ്യാപകമായി ഇത് പ്രവർത്തനമാരംഭിക്കുക. ഫോൺ വിളികൾക്ക് 2ജിയും ഡാറ്റ ഉപയോഗത്തിനു 4ജിയും എന്നതായിരുന്നു ഇവിടങ്ങളിലെ മാതൃക. ഇത് വരുമാനത്തിൽ വർധനവ് വരുത്തിയെന്ന് റിപ്പോർട്ട് വന്നതോടെയാണ് ഈ മാതൃകയിൽ രാജ്യവ്യാപകമായും ഇത് നടപ്പിലാക്കാമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാട് മുടിഞ്ഞാലും ഗ്ലാമർ പോകരുത്'; പൗരത്വവിഷയത്തിൽ സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ