Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മുകളിലും പണം നിക്ഷേപിക്കാം, സംവിധാനം വരുന്നു !

ഇനി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മുകളിലും പണം നിക്ഷേപിക്കാം, സംവിധാനം വരുന്നു !
, ശനി, 11 ജനുവരി 2020 (14:47 IST)
ബാങ്കോ ബ്രാഞ്ചോ വ്യത്യാസമില്ലാതെ ഏത് ബാങ്കിന്റെയും ക്യാഷ് ഡിപ്പോസിറ്റ് മെഷിനിലൂടെ പണം നിക്ഷേപിക്കാനുള്ള സംവിധാനം വരുന്നു. സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് നാഷ്ണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്കുകൾ പരസ്‌പരം വിവരങ്ങൾ കൈമാറി സംവിധാനം നടപ്പിലാക്കുന്നതിലുള്ള സാധ്യത പരിശോധിക്കാൻ പെയ്‌മെന്റ് കോർപ്പറേഷൻ ബങ്കുകൾക്ക് നിർദേശം നൽകി കഴിഞ്ഞു. 
 
ചുരുക്കം ചില ബാങ്കുകൾ ഒഴിച്ചാൽ, നിലവിൽ അതത് ബാങ്കുകളുടെ ക്യഷ് ഡിപ്പോസിറ്റ് മെഷീനുകളിൽ മാത്രമേ പണം നിക്ഷേപിക്കാൻ സാധിക്കൂ. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ എടിഎമ്മുകളുടെ ചിലവ് കുറക്കാൻ സാധിക്കും എന്നാണ് നാഷ്ണൽ പെയ്മെന്റ് കോർപ്പറേഷൻ കണക്കുകൂട്ടുന്നത്. നാഷ്ണൽ ഫിനാഷ്യൽ സ്വിച്ച് എന്നാണ് പുതിയ സംവിധാനത്തിന് നാഷ്ണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ പേര് നൽകിയിരിക്കുന്നത്.
 
കറൻസി കൈകാര്യം ചെയ്യുന്നതിനും, എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതിനും വേണ്ടി വരുന്ന ചിലവ് ചുരുക്കാൻ ഇതിലൂടെ സാധിക്കും. 14 ബങ്കുകൾ ഇപ്പോൾ തന്നെ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. മറ്റു ബാങ്കുകളും ഈ രീതിയിലേക്ക് മാറുന്നതോടെ 30,000 എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ സാധിക്കും. 10,000 രൂപവരെ മെഷിനിൽ നിക്ഷേപിക്കുന്നതിന് 25 രൂപയാണ് ചാർജ് ഈടാക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകർത്തു, തല വെട്ടിമാറ്റി, ഉടൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, മകന്റെ ക്രൂരത ഇങ്ങനെ !