Publish Date: Mon, 06 Apr 2020 (11:49 IST)
Updated Date: Mon, 06 Apr 2020 (11:53 IST)
മുംബൈ: ഏപ്രില്‍ 15 മുതല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ ഇന്ത്യ. ഏപ്രില്‍ 15 മുതല്‍ യാത്രകൾക്കായി ബുക്കിംഗ് നടത്താം എന്നാണ് എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചിരിക്കുന്നത്. തിരുമാനത്തിൽ മറ്റമുണ്ടായാൽ യാത്രക്കരെ ഉടൻ വിവരം അറിയികും എന്നും എയർ ഏഷ്യ വക്താവ് വ്യക്തമാക്കി.
എന്നാല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഈ വിഷയത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ തീരുമാനത്തില്‍ മാറ്റം വരാൻ സാധ്യതയുണ്ടെന്നും എയർ ഏഷ്യ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. മിക്ക വിമാന കമ്പനികളും ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഏപ്രില്‍ 30 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.