ഇന്ധന വില വർധന 11 ആം ദിവസം; പെട്രോൾ വില 92 രുപയിലേയ്ക്ക്

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (07:32 IST)
പതിവ് തെറ്റാതെ പതിനൊന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 71 പൈസയായി വർധിച്ചു. 86 രൂപ 27 പൈസയാണ് ഡീസലിന്റെ വില. ഈ മാസം മാത്രം 3.92 രൂപയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 3.52 രൂപ ഡീസലിനും വർധിപ്പിച്ചു. രാജ്യത്ത് പെട്രോൾ വില അതിവേഗം കുതിയ്ക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോൾ വില 100 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ 100 രൂപ 13 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. മുംബൈയിൽ പെട്രോൾ വില 96ൽ എത്തി. ഇവിടെ ഡീസൽ വില 90 നോട് അടുക്കുകയാണ്. രാജ്യാന്തര വിപണിയിൽ ആസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും രൂപയുടെ മൂല്യത്തിൽ സംഭവിച്ച ഇടിവും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധന വില വർധിപ്പിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎഇ ഒപെക് വിടുന്നു; ആഗോള ഊർജ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്, എണ്ണവില കുറഞ്ഞേക്കും

ഇറാൻ ഇപ്പോഴും കരുത്തർ, ട്രംപിന്റെ അവകാശവാദങ്ങളിൽ വിയോജിച്ച് ജെ ഡി വാൻസ്, യുഎസ് ഭരണകൂടത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ഹോർമൂസിൽ ഇറാൻ ടോൾ ഈടാക്കുന്നതിനെതിരെ ജിസിസി കൂട്ടായ്മ, പഴയ സ്ഥിതി പുനഃസ്ഥാപിക്കണം

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇറാനെ സാമ്പത്തികമായി തകര്‍ക്കും; ഹോര്‍മോസില്‍ ദീര്‍ഘകാല ഉപരോധത്തിനൊരുങ്ങി അമേരിക്ക

അടുത്ത ലേഖനം
Show comments