Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണം ഒരിയ്ക്കലും ഇവിടെ സൂക്ഷിയ്ക്കരുത്, ആറിയാതെപോവരുത് ഇക്കാര്യം

പണം ഒരിയ്ക്കലും ഇവിടെ സൂക്ഷിയ്ക്കരുത്, ആറിയാതെപോവരുത് ഇക്കാര്യം
, വെള്ളി, 24 ജൂലൈ 2020 (15:38 IST)
വീട്ടിൽ ധനം സൂക്ഷിക്കാൻ ഉത്തമമായതും ഒരിക്കലും സമ്പത്ത് സൂക്ഷിക്കാൻ പാടില്ലാത്തതുമായ ഇടങ്ങളെ കുറിച്ചും വാസ്തു ശാസ്ത്രം കൃത്യമായിതന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇവ  കണക്കിലെടുക്കാതെ അസ്ഥാനങ്ങളിൽ ധനമോ സമ്പാദ്യമോ സൂക്ഷിക്കുന്നത് കുടുംബത്തെ ദാരിദ്യത്തിലേക്ക് നയിച്ചേക്കും.
 
വീടിന്റെ തെക്കുകിഴക്ക് കോണായ അഗ്നികോണിൽ ധനം ഒരിക്കലും സൂക്ഷിക്കരുത്. ഇത് വഴി അനാവശ്യ ചിലവുകൾ വന്നുചേരും കയ്യിൽ എത്തുന്ന ധനമെല്ലാം നമുക്ക് ഉപകാരമില്ലാതെ കടന്നുപോകും. അഗ്നികോണീൽ മുറികൾ പണിയുന്നതു പോലും നല്ലതല്ല. അടുക്കളക്കുള്ള സ്ഥാനമാണ് അഗ്നികോൺ. 
 
വീടിന്റെ കന്നിമൂലയിൽ ധനം സൂക്ഷിക്കുന്നതാണ് സാമ്പത്തിക അഭിവൃതിക്ക് ഉത്തമം. തെക്കു പടിഞ്ഞാറുള്ള മുറികളിലും സമ്പത്ത് സൂക്ഷിച്ചു വക്കാം. പണപ്പെട്ടിയുടെ അരികിലായി മയിൽ‌പീലി  സൂക്ഷിക്കുന്നത് നല്ലതാണ് എന്നൊരു വിശ്വാസവും ഉണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരുടെ മനസ് എപ്പോഴും ചഞ്ചലപ്പെടും