Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം പാടില്ല, കാരണം ഇതാണ്

വാർത്ത ആത്മീയം ജ്യോതിഷം ശിവക്ഷേത്രം News Spiritual Astrology Siva Temple
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ക്ഷേത്രളെ പൂർണ്ണമായും വലം വച്ച് പ്രദക്ഷിണം ചെയ്യുന്നതാണ് ഇതിന്റെ രീതി. എന്നാൽ ശിവക്ഷേത്രങ്ങളിൽ പൂർണ്ണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടൊ ? 
 
ശിവഭഗവാന്റെ ശിരസിലൂടെ ഗംഗാമാതാവ് സദാ ഒഴുകിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ പ്രതീകാത്മക ജലം മുറിച്ച് കടന്നുകൂട എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രങ്ങളിൽ പൂർണ്ണ പ്രദക്ഷിണം പാടില്ലാ എന്ന് പറയാൻ കാരണം.
 
ഹൈന്ദവ വിശ്വാസപ്രകാരം പൂർണ്ണതയുള്ള ദേവനായാണ് ശിവഭഗവാനെ കണക്കാക്കപ്പെടുന്നത്. പൂർണ്ണദേവനെ ആരാധിക്കുന്ന ഭക്തരും പൂർണ്ണത കൈവരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗണപതി വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ