Webdunia - Bharat's app for daily news and videos

Install App

പണം നിങ്ങളിലേക്ക് വരുന്നില്ല, വരുന്നത് നില്‍ക്കുന്നുമില്ല - ഇതാണോ പ്രശ്നം? പരിഹാരമുണ്ട്!

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (15:48 IST)
പണവരവ് ധാരാളം, എന്നാല്‍ എല്ലാം ചെലവാകാന്‍ അധികസമയമൊന്നും എടുക്കുന്നുമില്ല. അത്യാവശ്യം വരുമ്പോള്‍ വീണ്ടും കടം മേടിക്കല്‍ തന്നെ ശരണം. അതല്ല എങ്കില്‍, പണം കൈയ്യിലേക്ക് വരുന്നതേ ഇല്ല. ചെലവുകളാണെങ്കില്‍ ധാരാളവും. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെ കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ കഴിഞ്ഞേക്കും.
 
പണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് ഒരു കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ഒരു ലൈറ്റ് എങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാനും അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് വേണം പണപ്പെട്ടി സൂക്ഷിക്കേണ്ടത്.
 
പണം സൂക്ഷിക്കേണ്ടത് ഏതു മുറികളില്‍ വേണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. തെക്ക് പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളില്‍ വേണം പണം സൂക്ഷിക്കേണ്ടത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നു വരും. 
 
തെക്ക് പടിഞ്ഞാറെ മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. തെക്കു കിഴക്കേ മുറിയില്‍ പണം സൂക്ഷിക്കുന്നത് മോഷണം അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്ക് പടിഞ്ഞാറെ മുറിയിലാണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ പണം വളരെ വേഗം ചെലവാകും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Today's Horoscope in Malayalam:05-03-2025 നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

Monthly Horoscope: ഈമാസത്തെ രാശിഫലം

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

അടുത്ത ലേഖനം
Show comments