Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂൺ സൂപ്പ് ആരോഗ്യത്തിന് ഉത്തമം, ഉണ്ടാക്കുന്ന വിധം

കൂൺ
കൂണ്‍ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂൺ കറി ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. കൂൺ കറിക്കൊപ്പം കൂൺ സൂപ്പുമുണ്ട്. സൂപ്പ് രുചിയില്‍ ഒട്ടും പിന്നിലല്ല. ഒന്നു പരീക്ഷിച്ചോളൂ. എങ്ങനെയാണ് കൂൺ സൂപ്പ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 
 
ചേര്‍ക്കേണ്ടവ:
 
കൂണ്‍ നുറുക്കിയത് 250 ഗ്രാം 
ഉള്ളി 150 ഗ്രാം 
മസാല 1 ടീസ്പൂണ്‍ 
കുരുമുളക്പൊടി പാകത്തിന്‌ 
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍ 
ജീരകം അര ടീസ്പൂണ്‍
 
ഉണ്ടാക്കുന്ന വിധം:
 
കൂണ്‍ കഷ്ണങ്ങള്‍ കഴുകി പാത്രത്തിലിട്ട്‌ നികക്കെ വെള്ളം ഒഴിച്ച്‌ വേവിക്കുക. തിളയ്ക്കുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം ചേര്‍ക്കുക. നല്ലവണ്ണം വെന്തുചേരുമ്പോള്‍ ഉള്ളി പോളിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ ഇട്ട്‌ ആറു കപ്പ് വെള്ളമാക്കി തിളപ്പിക്കണം. വെള്ളം വറ്റിച്ച്‌ 2 കപ്പാക്കി അരിച്ച്‌ എടുത്ത്‌ ഉപയോഗിക്കാം. സ്വാദിന് സോസു ചേര്‍ത്തോ, ഉപ്പും കുരുമുളകും വിതറിയോ കഴിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരൻ,മുടികൊഴിച്ചിൽ പ്രശ്നങ്ങൾ അനവധി,പരിഹാരം ഒന്നേയൊന്ന്