Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.

Saree

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ഏപ്രില്‍ 2025 (15:58 IST)
സാരി ധരിക്കുന്ന സ്ത്രീകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. ഇഷ്ടങ്ങൾക്കനുസരിച്ച് സാരി വാങ്ങുന്നവരുണ്ട്. ചിലർക്ക് കോട്ടൺ സാരികളാകും ഇഷ്ടം. മറ്റുള്ളവർക്ക് ഓർഗാൻസയും. അങ്ങനെ സാരിയിൽ തന്നെ നിരവധി വിധമുണ്ട്. ഇതേ സാരി കേടു പറ്റാതെ സൂക്ഷിച്ചു വെയ്ക്കുന്ന കാര്യം അത്ര എളുപ്പമല്ല. എങ്ങനെയെങ്കിലും അലക്കി എവിടെയെങ്കിലും വെച്ചാൽ സാരിയുടെ കഥ കഴിയും. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തെങ്കിൽ മാത്രമേ ഇവ ഏറെക്കാലം പുതുമയോടെ ഉപയോഗിക്കാൻ കഴിയൂ. സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.
 
* സാരികൾ വേർതിരിച്ച് മടക്കി വെയ്ക്കുക
 
* കല്ലുകളും മുത്തുകളും പതിപ്പിച്ച സാരികൾ പ്രത്യേകമായി തന്നെ സൂക്ഷിക്കുക 
 
* കോട്ടൺ സാരി മാത്രം ഇസ്തിരി ഇടുക 
 
* കൂടിയ ചൂടിൽ ഇസ്തിരി ഇടുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നശിപ്പിക്കും 
 
* വാങ്ങുന്ന സാരിയുടെ പ്രത്യേകത അറിഞ്ഞിട്ട് വേണം അത് അളക്കാൻ
 
* വാഷിംഗ് മെഷീനിൽ അലക്കാൻ പാടില്ലാത്തത് അങ്ങനെ ചെയ്യരുത് 
 
* സാരികൾ മടക്കി വെച്ച രീതിയിൽ മാസങ്ങളോളം ഒരിക്കരുത് 
 
* മടക്കുകളിൽ വര വീഴാനും നിറ വ്യത്യാസമുണ്ടാകാനും ഇത് കാരണമാകും 
 
* ഇടയ്ക്കിടെ മടക്കിയ സാരി വെയിൽ കൊള്ളിച്ച് മടക്കി വെയ്ക്കുക 
 
* പ്രകാശം വീഴാത്ത സ്ഥലങ്ങളിൽ വേണം സാരികൾ സൂക്ഷിക്കാൻ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കക്ഷം വിയർത്താൽ ചെയ്യേണ്ടത്