Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ളിടത്ത്, ഇഷ്ടപ്പെട്ടവരോടോപ്പം താമസിക്കാൻ സ്വാതന്ത്രമുണ്ട്: കോടതി

സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ളിടത്ത്, ഇഷ്ടപ്പെട്ടവരോടോപ്പം താമസിക്കാൻ സ്വാതന്ത്രമുണ്ട്: കോടതി
, വ്യാഴം, 26 നവം‌ബര്‍ 2020 (12:25 IST)
പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആരോടൊപ്പവും താമസിക്കാൻ സ്വാതന്ത്രമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
 
കേസിൽ താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താത്‌പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്നാണ് പ്രാമ്പൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
 
യുവതിയെ പോലീസ് സംരക്ഷണയിൽ ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നതില്‍നിന്ന് വിലക്കാനും ഡല്‍ഹി പോലീസിന് കോടതി നിർദേശം നൽകി. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ രക്ഷിതാക്കളോടും കോടതി നിർദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് കൊവിഡ് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7226പേര്‍; ഇന്നലെ മാത്രം രോഗബാധിതരായത് 833 പേര്‍ക്ക്