Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രസീലില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഒരു നഗരം !

യുവത്വം തുടിക്കുന്ന പ്രായത്തിലും സുന്ദരികള്‍ പുരുഷന്‍മാരെ അറിയാതെ അനുഭവിക്കാതെ ജീവിക്കുന്നു.

ബ്രസീലില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഒരു നഗരം !
, വ്യാഴം, 25 ഏപ്രില്‍ 2019 (15:00 IST)
ബ്രസീലില്‍ സ്ത്രീകള്‍ക്ക്‌ വേണ്ടി മാത്രം ഒരു നഗരം. പുരുഷന്‍മാര്‍ ഇല്ലെങ്കിലും ജീവിക്കാം, ജീവിതം ആസ്വദിക്കാമെന്നും ബ്രസീലിലെ പെണ്ണുങ്ങള്‍ കാണിച്ചു തരുന്നു. ഇവിടെ ആണുങ്ങള്‍ക്ക് പ്രവേശനമില്ല. ബ്രസീലിലെ നോയ്‌വാ ഡോ കോര്‍ഡെയ്‌റോ ആണ് പെണ്‍ ഭരണം മാത്രമുള്ള പ്രദേശം. ഇവിടെ എല്ലാം തീരുമാനിക്കുന്നത്‌ സ്ത്രീകളാണ്‌. ഏകദേശം 600 ലധികം സ്‌ത്രീകള്‍ താമസിക്കുന്ന വടക്ക്‌ കിഴക്കന്‍ ബ്രസീലിലെ ഈ നഗരത്തില്‍ ആണുങ്ങള്‍ ആരുമില്ല. യുവത്വം തുടിക്കുന്ന പ്രായത്തിലും സുന്ദരികള്‍ പുരുഷന്‍മാരെ അറിയാതെ അനുഭവിക്കാതെ ജീവിക്കുന്നു.
 
ഈ പെണ്‍ലോകത്ത്‌ എല്ലാം തീരുമാനിക്കുന്നത്‌ അവര്‍ തന്നെയാണ്‌. കൃഷി മുതല്‍ ടൗണ്‍ പ്‌ളാനിംഗ്‌ വരെയുള്ള കാര്യം അവര്‍ പദ്ധതിയിടുന്നത്‌ പോലെയേ നടക്കൂ. ശരാശരി 20നും 35നും ഇടയില്‍ പ്രായക്കാരാണ്‌ ഭൂരിപക്ഷവും. വിവാഹം പൂര്‍ണ്ണമായും വേണ്ടെന്ന്‌ ആരും വെച്ചിട്ടില്ല താനും. എന്നാല്‍ അങ്ങോട്ട്‌ പൊയ്‌ക്കളയാമെന്ന്‌ ആരെങ്കിലും വെച്ചേക്കാമെന്ന്‌ പുരുഷ കേസരികള്‍ വിചാരിക്കേണ്ട. കാരണം പൂര്‍ണ്ണമായും സ്‌ത്രീ കേന്ദ്രീകൃത നിയമങ്ങള്‍ അനുസരിക്കുകയും വീട്ടിലെ പെണ്ണുങ്ങള്‍ തീരുമാനിക്കുന്നത്‌ പോലെ ജീവിക്കേണ്ടിയും വരും. എല്ലാവര്‍ക്കും പ്രണയിക്കണമെന്നും ഭര്‍ത്താവിനെ വേണമെന്നുമെല്ലാം ആഗ്രഹമുണ്ട്‌. പക്ഷേ അതിന്‌ വേണ്ടി നഗരത്തിന്‌ പുറത്ത്‌ പോകാന്‍ താല്‍പ്പര്യമില്ല. ഇനി ഇവിടേയ്‌ക്ക് ഒരാള്‍ വരാന്‍ തയ്യാറായാല്‍ തന്നെ അയാള്‍ പെണ്‍നിയമങ്ങള്‍ അനുസരിക്കേണ്ടിയും വരും.
 
അതേസമയം, എല്ലാവരും അവിവാഹിതരല്ല താനും. ഇവരില്‍ ചിലര്‍ക്ക്‌ കുടുംബമൊക്കെയുണ്ട്‌. എന്നാല്‍ ഭര്‍ത്താക്കന്മാരെയും 18 കഴിഞ്ഞ ആണ്‍മക്കളെയുമെല്ലാം ഇവര്‍ ജീവിക്കുന്ന നഗരത്തിന്‌ പുറത്ത്‌ നിര്‍ത്തിയിരിക്കുകയാണ്‌. നഗരത്തിന്‌ പുറത്ത്‌ താമസിച്ച്‌ ജോലി ചെയ്യുന്ന അവര്‍ക്ക്‌ വീട്ടിലെത്താനുള്ള ഏക അനുവാദം ആഴ്‌ചാവസാനം മാത്രം.
 
നിര്‍ബ്ബന്ധിത വിവാഹബന്ധത്തില്‍ നിന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച വ്യഭിചാരിണി എന്ന്‌ മുദ്രകുത്തിയ സന്‍ഹോറിനാ ഡെ ലിമയാണ്‌ 1891ല്‍ നഗരം സ്‌ഥാപിച്ചത്‌. പിന്നീട്‌ ഇവരുടെ അഞ്ചു പരമ്പരകള്‍ ഇവിടെ ജീവിച്ചു. ഇവര്‍ക്ക്‌ പിന്നാലെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചവരും ഒറ്റപ്പെട്ടവരും വേശ്യകളും ഇവിടേക്ക് താമസിക്കാന്‍ എത്തുകയായിരുന്നു. 1940 ല്‍ ഇവിടെ നിന്നും ഒരു പുരോഹിതല്‍ ഒരു പതിനാറുകാരിയെ വിവാഹം കഴിക്കുകയും ഇവിടെ ഒരു പള്ളി സ്‌ഥാപിക്കുകയും ചെയ്‌തു. ബ്രസീലിലെ മിനസ്‌ ഗെരേയ്‌സ് സ്‌റ്റേറ്റിലെ ബെലോ വേല്‍ കുന്നിന്‌ സമീപമാണ്‌ നോയ്‌വാ ഡോ കോര്‍ഡേയ്‌റോ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടി ആരോഗ്യത്തോടെ തഴച്ചു വളരാൻ പുളി കാരണമാകുന്നത് എങ്ങനെ?