ഗര്‍ഭിണിയാണോ ?; നിർബന്ധമായും ഉണക്കമുന്തിരി കഴിക്കണം
രക്തക്കുറവ്, ദഹനപ്രശ്‌നങ്ങള്‍, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉണക്കമുന്തിരി.
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാന്‍ ഇവര്‍ക്ക് ഈ സമയത്ത് സാധിക്കില്ല.
പക്ഷെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കാന്‍ എന്തുകഴിപ്പിക്കണമെന്ന് കൃത്യമായി ഓരോ പങ്കാളിയും അറിഞ്ഞിരിക്കണം. അതിലൊന്നാണ് ഉണക്കമുന്തിരി. രക്തക്കുറവ്, ദഹനപ്രശ്‌നങ്ങള്‍, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉണക്കമുന്തിരി.
ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്ന പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ഉണക്കമുന്തിരിയിലെ അയൺ ,വിറ്റാമിന്‍ സി ഘടകങ്ങള്‍ അനീമിയയെ തുരത്തുന്നു. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം ഗര്‍ഭിണികള്‍ കഴിക്കേണ്ടതാണ്. ഇടക്കിടെ അല്‍പ്പാല്‍പ്പമായി വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം കഴിച്ചുതുടങ്ങിക്കോളൂ. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കട്ടെ..