Webdunia - Bharat's app for daily news and videos

Install App

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല വനിതകള്‍ വഹിക്കും

ശ്രീനു എസ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (09:08 IST)
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല വനിതകള്‍ വഹിക്കും. ഇക്കാര്യത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്ഭവനിലെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ വനിതാ കമാന്‍ഡോകളെ ഉള്‍പ്പെടുത്തും. കൂടാതെ ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാ പൊലീസുണ്ടാകും.
 
പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും വനിതാ ഉദ്യോഗസ്ഥരായിരിക്കും. കൂടാതെ ഇന്ന് ഓരോ ജില്ലയിലും കുറ്റന്വേഷണം, സിസിറ്റിഎന്‍എസ്, ഗതാഗത നിയന്ത്രണം, പിങ്ക് പട്രോളിങ്, ബീറ്റ് പട്രോളിങ്, എന്നിവയില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്‌കാരം നല്‍കും.  തിരുവനന്തപുരം നഗരത്തിലെ തമ്പാനൂര്‍, കന്റോണ്‍മെന്റ്, വലിയതുറ പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരിക്കുമെന്ന് അറിയിപ്പുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കിഡ്‌നിയെ കാക്കണോ? ചെയ്യരുത് ഇക്കാര്യങ്ങള്‍

ദാഹം മാറ്റാന്‍ കിടിലന്‍ മോരുവെള്ളം

ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതൊക്കെ

ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും എന്താണന്നറിയാമോ, ഇക്കാര്യങ്ങള്‍ അറിയണം

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

അടുത്ത ലേഖനം
Show comments