Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോഗ ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കാം

യോഗ ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കാം
, ഞായര്‍, 21 ജൂണ്‍ 2020 (13:58 IST)
പ്രായഭേദമില്ലാതെ എല്ലാവർക്കും ശീലമാക്കാവുന്ന ഒരു ജീവിതചര്യയാണ് യോഗ.ലോകമെങ്ങും യോഗയുടെ പ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ട് ഇന്ന് യോഗാ ദിവസം ആഘോഷിക്കുമ്പോൾ യോഗ നിങ്ങൾ ചെയ്യുമ്പോൾ എന്തെല്ലാം ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടെന്ന് നോക്കാം.
 
വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം നമ്മൾ യോഗ ചെയ്യുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. യോഗ ചെയ്യുന്നതിന് മുൻപ് പ്രാർഥിക്കുന്നത് ഉത്തമമാണ്. പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കേണ്ടത്. പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രങ്ങളും സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കണം.
 
യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല.ഒരു ഉത്തമ ഗുരുവിന്റെ കീഴിൽ മാത്രമെ യോഗ അഭ്യസിക്കാൻ പാടുള്ളതുള്ളു.മറ്റ് കർമ്മങ്ങളിൽ ഏർപ്പെട്ട് കൊണ്ട്(സംസാരം) യോഗ ചെയ്യരുത്.കൂടാതെ ഭക്ഷണം കഴിച്ചതിന് നാല് മണിക്കൂറിന് ശേഷമെ യോഗ ചെയ്യാൻ പാടുള്ളതുള്ളു.യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യം വര്‍ധിപ്പിക്കുന്ന ചോക്ലേറ്റുമുണ്ട്, ആരോഗ്യം നശിപ്പിക്കുന്ന ചോക്ലേറ്റുമുണ്ട്!