Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയുടെ പ്രസ്‌താവനയിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

മോദിയുടെ പ്രസ്‌താവനയിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹി , ശനി, 20 ജൂണ്‍ 2020 (15:40 IST)
ന്യൂഡൽഹി: ലഡാക്ക് സംഘർഷം സംബന്ധിച്ച് സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്‌താവനയിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്.ഇന്ത്യൻ ഭൂമിയിൽ ആരും അതിക്രമിച്ചു കയറിയില്ലെന്ന മോദിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പിഎംഒ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം നിർമ്മാണ പ്രവർത്തനം നടത്താനായിരുന്നു ചൈനീസ് സേനയുടെ ശ്രമമെന്നും ഇതിനായി വലിയൊരു ചൈനീസ് സംഘം അതിർത്തിയിലേക്ക് വന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഈ കടന്നുകയറ്റം വിജയകരമായി തടഞ്ഞുവെന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രസ്‌താവനയിലൂടെ പറഞ്ഞതുമെന്നുമാണ് പിഎംഒയുടെ വിശദീകരണം.
 
നേരത്തെ ഇന്ത്യൻ അതിർത്തിയിലേക്ക് ആരും കടന്നു കയറിയില്ല എന്ന മോദിയുടെ പ്രസ്താവനയെ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചിരുന്നു.ചൈനീസ് സൈന്യം കടന്നു കയറിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ സൈനികർ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്ന് രാഹുൽ ചോദിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രെഡിറ്റ് ആരോഗ്യമന്ത്രി ഏറ്റെടുക്കേണ്ട എന്നാണ് പറഞ്ഞത്: പ്രസ്താവന വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി