Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരവും മനസും ഉണരാന്‍ യോഗ!

ശരീരവും മനസും ഉണരാന്‍ യോഗ!

ഗേളി ഇമ്മാനുവല്‍

, വ്യാഴം, 27 ഫെബ്രുവരി 2020 (19:32 IST)
ശരീരത്തിനും മനസിനും ഉന്മേഷവും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നതാണ് യോഗാഭ്യാസം. ഇത് പരിശീലിക്കുന്നതുകൊണ്ട് പലവിധത്തില്‍ പ്രയോജനമുണ്ട്. ആരോഗ്യമുളള ശരീരവും മനസും പ്രദാനം ചെയ്യാന്‍ യോഗാഭ്യാസത്തിലൂടെ കഴിയും. എന്തൊക്കെ പ്രയോജനങ്ങളാണ് യോഗഭ്യാസത്തിലൂടെ ലഭിക്കുന്നത് എന്ന് വിശദീകരിക്കാം.
 
ഐക്യം
 
ശരീരം, മനസ്, ആത്മാവ് എന്നിവ തമ്മില്‍ ഐക്യം ഉണ്ടാകുന്നതാണ് യോഗാഭ്യാസത്തിലൂടെ ലഭിക്കുന്ന ഒരു പ്രധാന നേട്ടം. നിങ്ങളുടെ ഒരു ഭാഗം തന്നെ മറ്റ് ഭാഗങ്ങളെ തടസപ്പെടുത്തുന്ന സാഹചര്യം ഈ ഐക്യം മൂലം ഒഴിവാക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അശുഭ ചിന്തകള്‍, ശാരീരികമായി അനുഭവപ്പെടുന്ന വേദന എന്നിവ മൂലം തടസപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും.
 
വര്‍ദ്ധിച്ച അവബോധം
 
യോഗാഭ്യാസം പരിശീലിക്കുന്നതിലൂടെ കൂടുതല്‍ അവബോധം കൈവരാന്‍ ഉപകരിക്കുന്നു. നമുക്ക് പലപ്പോഴും വേദന, അസുഖം, അശുഭ ചിന്തകള്‍ എന്നിവ ഉണ്ടാകുന്നു. നമ്മുടെ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് ഇതുണ്ടാകുന്നത്. യോഗാഭ്യാസത്തിലൂടെ ഈ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.
 
സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു
 
ശരീരത്തിനും മനസിനും ഉണ്ടാകുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ യോഗാഭ്യാസം സഹായിക്കുന്നു. ധ്യാനം, ശരിയായ ശ്വസോച്ഛ്വാസം, അശുഭ ചിന്തകളില്‍ നിന്നുള്ള വിടുതല്‍ എന്നിവ യോഗാഭ്യാസത്തിലൂടെ പഠിപ്പിക്കുന്നു. ഇത് ഒരാളെ ശാന്തനായി പെരുമാറാന്‍ സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അറിയൂ !