Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

കേരളത്തിലും ദക്ഷിണേന്ത്യയിലുമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പദമാണ് ''രാഹുകാലം''.

Rahukaalam, Astrology, Jyothisham, Hindu belief,രാഹുകാലം, ജ്യോതിഷം, വിശ്വാസം, ഹിന്ദുമതം

അഭിറാം മനോഹർ

, വ്യാഴം, 4 ഡിസം‌ബര്‍ 2025 (12:59 IST)
കേരളത്തിലും ദക്ഷിണേന്ത്യയിലുമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പദമാണ് ''രാഹുകാലം''. ജ്യോതിഷ പ്രകാരം രാഹുകാലമെന്നത്  അനുഷ്ഠാനമോ ഭയപരമായൊരു വിശ്വാസമോ അല്ല. പുരാതന ജ്യോതിശ്ശാസ്ത്രത്തിലും ഗ്രഹനിശ്ചയത്തിലും ആധാരപ്പെട്ട ഒരു ദിവസേന നടക്കുന്ന ഗ്രഹകാലവിഭാഗമാണിത്/ ദിവസവും ഏകദേശം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന സമയമാണിത്. സൂര്യ-ചന്ദ്രനോടുള്ള ഭൂമിയുടെ ബന്ധത്തില്‍ ഉണ്ടാകുന്ന ഗ്രഹണബിന്ദുവാണ് രാഹു, അതിനാല്‍ ആശയക്കുഴപ്പം, താമസം, തടസ്സം എന്നീ ഊര്‍ജങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
സൂര്യോദയത്തില്‍ നിന്ന് സൂര്യാസ്തമയത്തിലേക്ക് ഉള്ള സമയം എട്ട് തുല്യഭാഗങ്ങളായി ജ്യോതിശ്ശാസ്ത്രം വിഭജിക്കുന്നു. ഓരോ ഭാഗവും ഓരോ ഗ്രഹത്തിന്റെ അധികാരത്തിലാണ്. അവയില്‍ ഒരു ഭാഗം രാഹുവിന്റെതാണ്, അതാണ് രാഹുകാലം. രാഹുകാലമെന്നത് ഗ്രഹണബിന്ദുവായി കണക്കാക്കപ്പെടുന്നതിനാല്‍ ബിസിനസ് ആരംഭിക്കല്‍,കരാറുകള്‍ ഒപ്പിടല്‍,വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങല്‍,യാത്ര ആരംഭിക്കല്‍,പൂജകള്‍, ചടങ്ങുകള്‍ തുടങ്ങിയ ശുഭകാര്യങ്ങള്‍ എന്നിവ രാഹുകാലത്ത് ഒഴിവാക്കുന്നു. രാഹുകാലത്തിന് മുന്‍പായി ആരംഭിച്ച കാര്യങ്ങള്‍ തടസ്സമില്ലാതെ നീങ്ങുകയും ചെയ്യുന്നു.
 
 
സൂര്യോദയ സമയം ദിവസേന മാറുന്നതിനാല്‍ രാഹുകാലവും ദിവസേന മാറുന്നു.കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ ഹിന്ദുക്കള്‍ രാഹുകാലം കര്‍ശനമായി പാലിക്കുന്നു. ഗ്രഹങ്ങളുടെ ഊര്‍ജം മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നാണ് ഹിന്ദുമതത്തിന്റെ വിശ്വാസം. രാഹുവിന്റെ ഊര്‍ജം പിഴവ്, തടസ്സം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നതിനാല്‍ ഈ സമയത്ത് ശുഭകാര്യങ്ങള്‍ ആരംഭിക്കാറില്ല. അതിനാല്‍ തന്നെ രാഹുകാലം നോക്കിയാണ് വിശ്വാസികളില്‍ പലരും നല്ലകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തം കുറിക്കാറുള്ളത്/ രാഹുകാലമെന്നാല്‍ എല്ലാ കാര്യത്തിനും ദോഷം എന്ന അര്‍ഥമില്ല.  ദുര്‍ഗാദേവിയെ അല്ലെങ്കില്‍ രാഹുവിനെ പൂജിക്കാന്‍ അനുയോജ്യമായ സമയം കൂടിയാണിത്. ഈ സമയത്ത് നടത്തുന്ന ജപം, പൂജ, ധ്യാനം എന്നിവ രാഹുവിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്ന് കരുതപ്പെടുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം