Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുകളിൽ നിലവിളക്ക് കത്തിക്കേണ്ടത് എപ്പോൾ ?

വീടുകളിൽ നിലവിളക്ക് കത്തിക്കേണ്ടത് എപ്പോൾ ?
, ചൊവ്വ, 15 മെയ് 2018 (13:53 IST)
ഹൈന്ദവ സംസ്കാരത്തിൽ വീട്ടിൽ വിളക്ക് കത്തിക്കുന്നത് വലിയ പ്രധാന്യമാണുള്ളത്. എന്നാൽ എപ്പോഴൊക്കെയാണ് വീട്ടിൽ നിലവിളക്ക് കത്തിക്കേണ്ടത്. രണ്ട് നേരങ്ങളിലാണ് വീട്ടിൽ നിലവിളക്ക് തെളിയിക്കാറുള്ളത്  സുര്യോദയത്തിനു മുൻപും സൂര്യാസ്ഥമനത്തിന് മുൻപാണ് ഇത്. 
 
അല്പം കൂടി കൃത്യമായി പറഞ്ഞാൽ സൂര്യോദയത്തിന് 48 മിനിറ്റുകൾക്ക് മുൻപും സൂര്യാസ്ഥമനത്തിന് 48 മിനിറ്റ് മുൻപുമാണ് നിലവിളക്ക് തെളിയിക്കുന്നതിനുള്ള ഉത്തമ സമയമായി കണക്കാക്കുന്നത്. സൂര്യോദയത്തിനു മുൻപുള്ള 48 മിനിറ്റുകളെ ബ്രഹ്മമുഹൂർത്തം എന്നാണ് പറയുന്നത്. തലച്ചോറിലെ വിദ്യാഗ്രന്ഥികൾ ഈ സമയത്താണ് പ്രവർത്തിച്ച് തുടങ്ങുന്നത് എന്നതിനാലാണ് പുലർച്ചെ എഴുന്നേറ്റ് വിളക്ക് കത്തിച്ച് പഠിക്കണം എന്ന് പൂർവികർ പറയാൻ കാരണം.
 
സൂര്യാസ്തമയത്തിനു മുൻപുള്ള 48 മിനിറ്റുകൾക്ക് ഗോധുളി എന്നാണ് പറയുന്നത്. പ്രകാശത്തിൽ നിന്നും ഇരുട്ടിലേക്ക് നിങ്ങുന്ന സമയം എന്ന നിലയിൽ ഈ സമയത്ത് വിളക്ക തെളിയിക്കുന്നതിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഓട്ടു വിളക്കുകളിൽ എള്ളെണ്ണ ഒഴിച്ചാണ് വീടുകളിൽ തിരി തെളിയുക്കേണ്ടത്. ഇത് കരിന്തിരി കത്താതെ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!