Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഗങ്ങള്‍ക്ക് ഞായറാഴ്‌ച പ്രധാന ദിവസമാണ്; എന്തുകൊണ്ട് ?

നാഗങ്ങള്‍ക്ക് ഞായറാഴ്‌ച പ്രധാന ദിവസമാണ്; എന്തുകൊണ്ട് ?

നാഗങ്ങള്‍ക്ക് ഞായറാഴ്‌ച പ്രധാന ദിവസമാണ്; എന്തുകൊണ്ട് ?
, വ്യാഴം, 19 ഏപ്രില്‍ 2018 (14:04 IST)
നാഗങ്ങളെ ആരാധിക്കുന്നത് ദോഷങ്ങള്‍ മാറാന്‍ സഹായിക്കും. പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

സര്‍പ്പങ്ങളെ പൂജിക്കുന്നതിനും ആരാധിക്കുന്നതിനും പ്രത്യേക സമയങ്ങളുണ്ട്. ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല എന്നാണ് ശാസ്‌ത്രം പറയുന്നത്.

എന്നാല്‍ നാഗങ്ങള്‍ക്ക് ഞായറാഴ്‌ച പ്രധാനമാണെന്ന് ആചാര്യന്മാര്‍ പറയുന്നു. നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്.

സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ച ആയതിനാലാണ് ഈ ദിവസത്തെ ആരാധനയ്‌ക്കും വിശ്വാസത്തിനും പ്രാധാന്യമേറുന്നത്.

ഇടവം മുതൽ കന്നിയിലെ ആയില്യം വരെയുള്ള കാലങ്ങളില്‍ നാഗങ്ങള്‍ പുറ്റിൽ മുട്ടയിൽ അടയിരിക്കുന്ന സമയമാണെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാലാണ് ഇക്കാലയളവില്‍ ആരാധന പാടില്ലെന്ന് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മുടെ ഇഷ്ടം പോലെ ഭസ്മം ധരിച്ചുകൂടാ....