Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ മലയാളികൾക്കും കാണാം അഗ്നിമോതിരം പോലുള്ള സൂര്യഗ്രഹണം!!

നാളെ മലയാളികൾക്കും കാണാം അഗ്നിമോതിരം പോലുള്ള സൂര്യഗ്രഹണം!!

അഭിറാം മനോഹർ

, ബുധന്‍, 25 ഡിസം‌ബര്‍ 2019 (15:32 IST)
2019 ലെ അവസാനത്തെ സൂര്യഗ്രഹണമാണ് നാളെ ഡിസംബർ 26ന് ആകാശത്ത് ദൃശ്യമാകുന്നത്. അഗ്നിമോതിരം പോലുള്ള  വലയ സൂര്യഗ്രഹണം(annular solar eclipse) ആയിരിക്കും ഇത്തവണ ദൃശ്യമാകുക എന്നതാണ് ഇത്തവണ ഗ്രഹണത്തെ വ്യത്യസ്തമാക്കുന്നത്. സൂര്യഗ്രഹണം ഉണ്ടാവുമ്പോളെല്ലാം വലയ സൂര്യഗ്രഹണം സംഭവിക്കാറുണ്ടെങ്കിലും ഭൂമിയുടെ എല്ലായിടത്തും ദൃശ്യമാകാറില്ല.
 
ഇത്തവണ കേരളത്തിന്റെ വടക്കൻ ജില്ലയിലുള്ളവർക്കായിരിക്കും വലയ സൂര്യഗ്രഹണം കാണുവാൻ സാധിക്കുക. ചന്ദ്രന്റെ നിഴൽ വീഴുന്ന പാത ഗവേഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം കേരളം,തമിഴ്നാട്,ശ്രീലങ്ക എന്നിവയുടെ വടക്കൻ മേഖലകളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും. രാവിലെ 08:05 മുതൽ 11:11 വരെയാണ് കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമാകുക. കേരളത്തിന്റെ വടക്കൻ ജില്ലകളിലോഴികെ ഭാഗികമായ സൂര്യഗ്രഹണം കാണാൻ സാധിക്കും.
 
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുന്നത് കണ്ണിന്റെ റെറ്റിനയെ കാര്യമായി ബാധിക്കും. സൂര്യഗ്രഹണസമയത്ത് അതിശക്തമായ പ്രകാശമാണ് സൂര്യനിൽ നിന്നുമെത്തുക അതിനാൽ തന്നെ സാധരണ ടെലസ്കോപ്പ്,ബൈനോക്കുലർ,എക്സ്റേ ഫിലിം എന്നിവയുപയോഗിച്ചും ഗ്രഹണം വീക്ഷിക്കരുത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണികള്‍ ഗ്രഹണസമയത്ത് പുറത്തിറങ്ങാമോ? ആഹാരപദാർത്ഥങ്ങള്‍ വിഷമയമാകുമോ?