Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഭയപ്പെട്ടത് വെറുതേ, താലി പൊട്ടിയാല്‍ ഒരു ചുക്കും സംഭവിക്കില്ല

ഭയപ്പെട്ടത് വെറുതേ, താലി പൊട്ടിയാല്‍ ഒരു ചുക്കും സംഭവിക്കില്ല

Astrology
, ചൊവ്വ, 24 ഏപ്രില്‍ 2018 (13:02 IST)
വിവാഹ ചടങ്ങിലെ ഏറ്റവും പ്രധാനം താലി ചാര്‍ത്തുന്ന നിമിഷമാണ്. ഒരു കൂട്ടിച്ചേര്‍ക്കലായിട്ടാണ് ഈ സമയത്തെ കാണുന്നത്. അതിനാല്‍ തന്നെ താലിക്ക് ഭാരതീയര്‍ വലിയ വില നല്‍കുന്നുണ്ട്.

ആദ്യ കാലങ്ങളില്‍ ചരടിലായിരുന്നു താലി കെട്ടിയിരുന്നത്. ജാതി, മത വിശ്വാസങ്ങൾക്കനുസരിച്ച് ഈ രീതിയില്‍ പല മാറ്റങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇന്ന് മാലയില്‍ താലി ചാര്‍ത്തുന്നത് സാധാരണമായി തീര്‍ന്നു.

താലിയും മാലയും പൊട്ടുന്നത് കഷ്‌ടകാലത്തിന്റെ തുടക്കമാണെന്നും ബന്ധം തകരുന്നതിന്റെ സൂചനയായും പലരും കണ്ടിരുന്നു. ഈ വിശ്വാസം പില്‍ക്കാലത്തും തുടര്‍ന്നതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും ഉടലെടുത്തു.

എന്നാല്‍ താലി പൊട്ടിയാന്‍ ഭയക്കേണ്ടതായി ഒന്നുമില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. തേയ്മാനം കൊണ്ടും കാലപ്പഴക്കം കൊണ്ടും സംഭവിക്കുന്നതാണ് ഇത്. അതിനാല്‍ പിന്തുടര്‍ന്നു വരുന്ന വിശ്വാസങ്ങളുമായി കഥകള്‍ക്ക് യാതൊരു ബന്ധവുമില്ല.

പൊട്ടിയ താലിയുടെ കണ്ണി വിളക്കിച്ചേർത്ത് വീണ്ടും ധരിക്കാവുന്നതാണ്. കഴിയുമെങ്കില്‍ പുതിയത് വാങ്ങി അണിയുകയും ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ പൂജാമുറി പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക