വീട്ടിൽ പൂജാമുറി പറിയുന്നവർ നിരവധികര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വീടിന് ഐശ്വര്യം പ്രദാനം ചെയ്യേണ്ടവയാണ്. ശരിയായ രീതിയിലല്ലാത്ത പൂജാമുറികൾ ദോഷ ഫലങ്ങൾ മാത്രമാണ്` സമ്മാനിക്കുക. വീട്ടിലെ എറ്റവും വൃത്തിയും ശുദ്ധിയുമുള്ള ഇടമായിരിക്കണം പൂജാമുറികൾ എന്ന് പ്രത്യേഗം ശ്രദ്ധിക്കണം.
പൂജാമുറികളെ ക്ഷേത്രങ്ങളായി തന്നെയാണ് നമ്മുടെ സംസ്കാരം കാണുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് സമാനമായി തന്നെയാണ് പൂജാമുറിയിലെ ചിത്രങ്ങളെയും ബിംബങ്ങളെയും കാണേണ്ടത്. അതിനാൽ ക്ഷേത്രങ്ങൾ പരിപാലിക്കുന്ന രീതിയിൽ തന്നെ വേണം പൂജാമുറികളും പരിപാലിക്കാൻ.
കിഴക്കോട്ട് അഭിമുഖമായി മാത്രമേ പൂജാമുറികൾ നിർമ്മിക്കാവു. തെക്കോട്ട് അഭിമുഖമായി ഒരിക്കലും നമസ്കരിച്ചുകൂട ഇത് ദോഷകരമാണ്. കിടപ്പു മുറിയോട് ചേർന്നോ കോണിപ്പടികൾക്കടിയിലോ ഒരീകലും പൂജാമുറികൾ നിർമ്മിക്കരുത്. അതു പോലെ തന്നെ പൂജാ മുറികളുടെ സമീപിത്ത് ചെരിപ്പ് ഉപയോഗിക്കാതെ പ്രത്യേഗം ശ്രദ്ധിക്കുക.
പലരും താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങൽ പൂജമുറികളിൽ സൂക്ഷിക്കാറുണ്ട് എന്നാൽ ഇവ പൂജാമുറികളിൽ സൂക്ഷിച്ചുകൂടാ എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ തന്നെ മറണപ്പെട്ട കാരണവന്മാരുടെ ചിത്രങ്ങളും പൂജാമുറിയിൽ വെക്കാൻ പാടില്ല. ഇവ വീട്ടിൽ മറ്റിടങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.
പൂജമുറിയിലെ വിഗ്രഹങ്ങളുടെ സ്ഥാനം വടക്ക്കിഴക്ക് ഭാഗത്താണ്. പിരമിഡ് ആകൃയിലാണ് പൂജാമുറികൾ പണിയേണ്ടത് ഇത് കൂടുതൽ പോസ്റ്റീവ് എനർജ്ജി മുറിക്ക് നൽകും. രണ്ട് പാളികളുള്ള വാതിലാണ് പൂജാമുറിക്ക ഉത്തമം. മുറിക്കകം എപ്പൊഴും നിലവിളക്ക് കത്തിച്ചു വക്കുന്നത് ഐശ്വര്യം പ്രദാനം ചെയ്യും.