Publish Date: Fri, 11 Jan 2019 (13:58 IST)
Updated Date: Fri, 11 Jan 2019 (14:00 IST)
ശബരിമലയിലെ ഐതീഹ്യങ്ങളും കഥകളും എല്ലാവർക്കും അറിയാവുന്നതാണ്. അയ്യപ്പസ്വാമിയെ ദർശിക്കാൻ പോകുമ്പോൾ പല ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ആചാരമാണ് ഭക്തർ കറുപ്പ് വസ്ത്രം അണിയണമെന്നത്.
അയ്യപ്പന്മാർ ഇത്തരത്തിൽ കറുത്ത വസ്ത്രം മാത്രം അണിയുന്നതിന് പിന്നിലും പല കാരണങ്ങളുണ്ട്. അഗ്നിയുടെ പ്രതീകമായാണ് അയ്യപ്പന്മാർ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമെന്നാണ് കറുപ്പ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യമാണെന്നാണ് സങ്കല്‍പ്പം.
നാം ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണമെന്ന് പറയുന്നത്. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ ഭക്തനും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.
മറ്റൊരു കഥ കറുപ്പ് വസ്ത്രമാണ് അയ്യപ്പൻ അണിഞ്ഞിരുന്നത് എന്നതാണ്. പുലിപ്പുറത്ത് കാട്ടിലേക്ക് പോകുമ്പോഴും അയ്യന്റെ വേഷം കറുപ്പായിരുന്നത്രേ.