Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഷിനോട്ടത്തിന് വെറ്റില ഉപയോഗിക്കുന്നത് എന്തിന്?

മഷിനോട്ടത്തിന് വെറ്റില ഉപയോഗിക്കുന്നത് എന്തിന്?
, വ്യാഴം, 25 ജൂലൈ 2019 (18:46 IST)
മഷിനോട്ടം ജ്യോതിഷവുമായി ബന്ധപ്പെട്ടതാണോ? മഷിനോട്ടത്തിൽ വിശ്വസിക്കുന്നവർക്ക് വരെയുള്ള സംശയമാണിത്. എന്നാൽ, ഇത് തെളിയിക്കപ്പെട്ടിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. മഷി നോട്ടത്തിനുമുണ്ട് സമ്പ്രദായ വ്യത്യാസങ്ങള്‍. സര്‍വ്വാഞ്ജനം, നിധിയഞ്ജനം, കുടുംബാഞ്ജനം, ബാലാഞ്ജനം എന്നിങ്ങനെ. 
 
മഷിനോട്ടം എന്ന പ്രവചന വിദ്യയ്ക്ക് ഉപയോഗിക്കുന്ന മഷിക്കൂട്ട് തയ്യാറാക്കുന്നത് വിവിധ ഔഷധങ്ങള്‍ ഉപയോഗിച്ചാണ്. വിവിധ രീതികളില്‍ ഈ മഷിക്കൂട്ട് ഉണ്ടാക്കാറുണ്ട്. അഞ്ജനക്കല്ല്, ചന്ദനം, കത്തി അഗരി, പച്ചക്കര്‍പ്പൂരം തുടങ്ങിയ ഔഷധങ്ങള്‍ ആവണക്കെണ്ണയില്‍ ചാലിച്ച് മഷിക്കൂട്ട് ഉണ്ടാക്കാം. 
 
ഒറ്റപ്പെട്ട് നില്‍ക്കുന്ന മുക്കുറ്റി ഉപയോഗിച്ചും മഷി ഉണ്ടാക്കാറുണ്ട്. പേരാലിന്‍ മൊട്ട് അലക്കി വൃത്തിയാക്കിയ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആവണക്കെണ്ണയില്‍ കത്തിച്ചും മഷി ഉണ്ടാക്കുന്നു.
 
ഈ മഷിക്കൂട്ട് കൈവെള്ളയിലോ വെറ്റിലയിലോ അല്ലെങ്കില്‍ നഖത്തിലോ പുരട്ടി നോക്കിയാണ് ഫലം പറയാറ്. ഭൂമിക്കടിയിലെ ജലാംശം കണ്ടെത്താനും ഇത് ഉപയോഗിക്കാറുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ദിവസം ജനിച്ചവർ ഭാഗ്യശാലികൾ !