Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

Shani Dosham

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ഡിസം‌ബര്‍ 2024 (21:16 IST)
ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും എന്ന് പറയാറുണ്ട്. ഈ ജന്മത്തില്‍ സല്‍ പ്രവര്‍ത്തികള്‍ ചെയ്യുകയും വ്യാഴത്തിന്റെ ആനുകൂല്യമോ ദൃഷ്ടിയോ പോലുള്ള ദൈവാധീനം ഉണ്ടാവുകയോ ചെയ്താല്‍ ശനി ദശയുടെ കാഠിന്യം കുറയ്ക്കാനാവും.
 
തുലാം ഉച്ച ക്ഷേത്രവും മകരം സ്വക്ഷേത്രവും കുംഭം മൂലക്ഷേത്രവുമാണ് ശനിക്ക്. ഇടവം, മിഥുനം, കന്നി എന്നിവ ബന്ധു ക്ഷേത്രങ്ങളാണ്. ഒരാളുടെ ജനന സമയത്ത് ശനി ഈ രാശികളില്‍ നില്‍ക്കുകയാണെങ്കിലോ ചാരവശാല്‍ ഈ രാശികളില്‍ സഞ്ചരിക്കുകയാണെങ്കിലോ അയാളുടെ ശനി ദശാകാലത്ത് ഗുണ ഫലങ്ങളാണ് ഉണ്ടാവുക.
 
ശനിയുടെ പ്രീതിക്കായി ശനീശ്വര പൂജ നടത്താം. ശനീശ്വര മന്ത്രം ജപിക്കാം. ശനിയാഴ്ച വ്രതം നോല്‍ക്കുകയും ആവാം. ശനി ഗ്രഹത്തിന് നീരാഞ്ജനം കത്തിക്കുകയോ ശനി സ്‌തോത്രം ചൊല്ലുകയോ ആവാം. നവഗ്രഹ പ്രതിഷ്ഠ പ്രത്യേകിച്ച് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ശനിക്കു വേണ്ടിയുള്ള പൂജ ശാസ്താവിനോ പരമശിവനോ ആണ് നല്‍കേണ്ടത്.
 
ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കാക്കയ്ക്ക് എള്ളും പച്ചരിയും കൊടുക്കുന്നത് നന്ന്. പാവപ്പെട്ടവര്‍ക്ക് ആഹാരവും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും കൊള്ളാം. പുരുഷന്മാര്‍ വലതു കൈയുടെ നടുവിരലിലും സ്ത്രീകള്‍ ഇടതു കൈയുടെ നടുവിരലിലും ഇന്ദ്രനീലക്കല്ലിന്റെ മോതിരം ധരിക്കുന്നതും നല്ലതാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും