വീഡിയോയിൽ കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരം, പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് നീക്കം ചെയ്തു

ഞായര്‍, 22 മാര്‍ച്ച് 2020 (09:27 IST)
ചെന്നൈ: പ്രധനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ചുള്ള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കോവിഡ് 19 വൈറസിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്യുകയായിരുന്നു. 
 
വൈറസിന്റെ സാമൂഹിക വ്യാപനം തടയാന്‍ 12 മുതൽ 14 മണിക്കൂര്‍ വരെ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ രജനികാന്ത് പറഞ്ഞിരുന്നു. ഇത് വസ്തുതാപരമായി തെറ്റാണ്. ഇതോടെടെയാണ് ട്വിറ്റർ താരത്തിന്റെ ട്വീറ്റ് നീക്ക ചെയ്തത് രോഗബാധിനാായ ഒരാളിൽനിന്നും പുറത്തുവരുന്ന വൈറസ് അന്തരീക്ഷത്തിൽ ദിവസങ്ങളോളം നിലനിൽക്കും എന്ന് ശാസ്ത്രജ്ഞർ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽപോലും നിയന്ത്രിക്കാനാകില്ല, വിദേശത്തുനിന്നുമെത്തുന്നവർ വീട്ടിലിരിക്കണം: കെകെ ശൈലജ