അച്ഛൻറെ പൈസ കൊണ്ട് ഞാനത് ചെയ്യില്ല: തുറന്നുപറഞ്ഞ് പ്രണവ് മോഹൻലാൽ

കെ ആർ അനൂപ്
ചൊവ്വ, 24 നവം‌ബര്‍ 2020 (17:39 IST)
ജീത്തു ജോസഫിൻറെ ആദിയിലൂടെ നായകനായി മാറിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കുന്ന പ്രണവിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. അഭിനയത്തിലേക്ക് എത്തുന്നതിനുമുമ്പ് അസിസ്റ്റൻറ് ഡയറക്ടറായി സംവിധായകനൊപ്പം പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, പാവനാശം തുടങ്ങിയ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ അസിസ്റ്റൻറ് ആയിരുന്നു  പ്രണവ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ വർക്ക് ചെയ്യാൻ  എത്തിയപ്പോൾ സ്വാഭാവികമായും ഡയറക്ഷനിൽ ആണോ താല്പര്യം എന്ന് ജീത്തു ജോസഫ് ചോദിച്ചു. അതിന് രസകരമായ മറുപടിയാണ് പ്രണവ് നൽകിയത്.
 
ഒരു ബുക്ക് എഴുതാനുണ്ട്. അതിന് കുറച്ച് കാശിന്റെ ആവശ്യമുണ്ട്. അതിനു വേണ്ടി വന്നതാണ്. അച്ഛൻറെ പൈസ കൊണ്ട് ഞാനത് ചെയ്യില്ല. ഇത് കേട്ടതും താൻ ചിരിച്ചു ജീത്തു ജോസഫ് പറയുന്നു. ഒരു ജോലി ഏൽപ്പിച്ചാൽ തൻറെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി പ്രണവ് ചെയ്യുമെന്നും ജീത്തു ജോസഫ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് മാഫിയയ്‌ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ റിമാന്‍ഡ് ചെയ്തു

ഷെഹ്ബാസ് ഷെരീഫിന് അകമ്പടി സേവിക്കാന്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച രാജ്യം ഏതാണെന്നറിയാമോ

'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്

അടുത്ത ലേഖനം
Show comments