ഓർമ്മയിൽ ഭരതൻ

കെ ആർ അനൂപ്
വ്യാഴം, 30 ജൂലൈ 2020 (20:40 IST)
മലയാള സിനിമയ്ക്ക് ഭരതൻ ടച്ച് ഇല്ലാതായിട്ട് 22 വർഷം തികയുകയാണ്. മലയാളത്തിലും തമിഴിലുമായി നാല്പതോളം സിനിമകൾ ചെയ്ത അദ്ദേഹത്തിനായി എം ടിയും ലോഹിതദാസും ജോൺപോളും പത്മരാജനും ഒക്കെ തിരക്കഥ എഴുതി നൽകി. മോഹൻലാലിൻറെ താഴ്‌വാരവും കമൽഹാസന്റെ തേവർ മകനുമെല്ലാം ഭരതൻറെ മാന്ത്രിക സ്പർശത്താൽ പിറന്നതാണ്. അതുപോലെതന്നെ ഭരത് ഗോപിയുടെയും നെടുമുടി വേണുവിന്റെയും പ്രതാപ് പോത്തൻറെയും കരിയറിലെ മികച്ച സിനിമകൾ ഭരതൻ എന്ന സംവിധായകന്റെ ഒപ്പമായിരുന്നു. 
 
നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചിത്രം എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിക്കൊപ്പം ഭരതൻ ചെയ്ത സിനിമകളാണ്. 
 
സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാ സംവിധായകൻ ആയാണ് സിനിമയിലെത്തിയത്. പിന്നീട് 1975ൽ പത്മരാജന്റെ തിരക്കഥയിൽ 'പ്രയാണം' എന്ന സിനിമയാണ് ഭരതൻ ആദ്യമായി സംവിധാനം ചെയ്തത്.
 
തൻറെ അമ്പത്തിരണ്ടാം വയസ്സിൽ ഈ ലോകത്തോട് വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനിയും എത്രയോ അത്ഭുത സിനിമകൾ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

അടുത്ത ലേഖനം
Show comments