അനുരാഗം സിനിമയിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു. വളരെയധികം എന്‍ജോയ് ചെയ്തു വര്‍ക്ക് ചെയ്ത സോങ് ആണെന്ന് നടന്‍ അശ്വിന്‍ പറഞ്ഞു.
ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ അശ്വിന്‍ അഭിനയിക്കുന്നുണ്ട്. താരം തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.കഥ എഴുതി അഭിനയിക്കുക,കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹമായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞിരുന്നു.
'വണ്‍ സൈഡ് ലവ് ന്റെ ഫീല്‍ അനുഭവിക്കാത്തവര്‍ ആരും ഉണ്ടാവില്ല. അതുകൊണ്ടാണ് ആ ഒരു ഇമോഷനെ ബേസ് ചെയ്തു ഒരു സെലിബ്രേഷന്‍ സോങ് പ്ലാന്‍ ചെയ്തത്. ഞങ്ങളെ കൊണ്ട് കഴിയുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാണുക അഭിപ്രായം പറയുക. ഇഷ്ടമായാല്‍ എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുക. ഇഷ്ടമായില്ലേല്‍ വീണ്ടും വീണ്ടും കണ്ടു ഇഷ്ടപെടുക, എന്നിട്ടു ഷെയര്‍ ചെയ്യുക വേറെ വഴിയില്ല അയിനാണ്'- അശ്വിന്‍ കുറിച്ചു.