Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെന്‍ഡി ലുക്കില്‍ കിടിലന്‍ പാട്ടുമായി ദിലീഷ് പോത്തന്‍,'മനസാ വാചാ' പ്രമോ സോങ് തരംഗമാകുന്നു

Manasa Vacha Manasa Vaacha Karmana Promo Song Jassie Gift Dileesh Pothen

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ജനുവരി 2024 (10:14 IST)
നടന്‍ ദിലീഷ് പോത്തന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മനസാ വാചാ'. സിനിമയുടെ പ്രമോ സോങ് പുറത്തിറങ്ങി.'മനസാ വാചാ കര്‍മ്മണാ' എന്ന പ്രൊമോ സോംഗ് ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്.
 
 സുനില്‍ കുമാര്‍ പി കെ വരികളും സംഗീതവും ഒരുക്കിയ ഗാനം ശ്രദ്ധ നേടുകയാണ്.
നവാഗതനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മജീദ് സെയ്ദ് ആണ്. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
 
എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനിയേല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ദിലീഷ് പോത്തനാണ് ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാര്‍, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പാലേരിമാണിക്യം വീണ്ടും തിയറ്ററുകളില്‍ കാണാം; 4 കെ പതിപ്പ് ഉടന്‍