മധുരത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.'ഗാനമേ'' എന്ന് തുടങ്ങുന്ന വീഡിയോ സോങ്ങ് ശ്രദ്ധ നേടുന്നു.സൂരജ് സന്തോഷ്, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.ഹിഷാം അബ്ദുല്‍ വഹാബിന്റെതാണ് സംഗീതം.
സോണി ലിവ്വില്‍ ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ഡിസംബര്‍ 24 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു.
ഒരു ആശുപത്രി, മുമ്പൊന്നും കണ്ടിട്ടില്ലാത്ത കുറച്ച് മനുഷ്യര്‍ അവര്‍ പരസ്പരം സ്‌നേഹം പങ്കു വെയ്ക്കുന്നു സഹായിക്കുന്നു.പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കയ്‌പേറിയ കഥ എന്നാണ് നിര്‍മാതാക്കള്‍ മധുരത്തെ കുറിച്ച് പറഞ്ഞത്.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.