വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഒരുങ്ങുകയാണ്.'1921 പുഴ മതല്‍ പുഴ വരെ' എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍ വീണ്ടും രംഗത്ത്.ഇനിയും മുന്നോട്ട് പോകാനുണ്ട്, സഹായം അഭ്യര്‍ത്ഥിക്കുന്നു. കൂടെ നില്‍ക്കണമെന്നും അദ്ദേഹം കുറിച്ചു.
'തിരക്കിലാണ്... തീര്‍ക്കണ്ടേ നമ്മുടെ സിനിമ..ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്..കൂടെ നില്‍ക്കണം...നന്മയുണ്ടാകട്ടെ.'-അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു
അലി അക്ബര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്നത്.ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.