7 മണിക്കൂർ ജോലി, പ്രതിഫലത്തിൽ 25 ശതമാനം വർദ്ധനവ് വേണം,ദീപികയുടേത് അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങൾ

അഭിറാം മനോഹർ
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (12:05 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമകളിലൊന്നാണ് നാഗ് അശ്വിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കല്‍ക്കി 2898 എഡി എന്ന സിനിമ. പ്രഭാസ് നായകനായ സിനിമയില്‍ ദീപിക പദുക്കോണ്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് ഇനിയും ഭാഗങ്ങള്‍ ഉണ്ടെന്നിരിക്കെ കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ദീപിക പദുക്കോണിനെ പുറത്താക്കിയതായി സിനിമയുടെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദീപികയുടെ പുറത്താകലിന് പിന്നിലെ വിവരങ്ങളും പുറത്തുവരികയുണ്ടായി.
 
ആദ്യഭാഗത്ത് താന്‍ വാങ്ങിയ പ്രതിഫലത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ദീപിക കല്‍ക്കി രണ്ടാം ഭാഗത്തിനായി ചോദിച്ചതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. കൂടാതെ പ്രവര്‍ത്തി സമയം 7 മണിക്കൂറായി കുറയ്ക്കണമെന്നും നടിയുടെ സഹായികളായി സെറ്റില്‍ ഇരുപത്തഞ്ചോളം പേര്‍ എത്തുമെന്നും ഇവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കണമെന്നും ദീപിക ആവശ്യപ്പെട്ടതായാണ് വിവരം. ഏറെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ ഉള്ളതിനാല്‍ തന്നെ 7 മണിക്കൂര്‍ ജോലി എന്നത് സമ്മതിക്കാനാവില്ലെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. അതേസമയം ഒപ്പം വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടും ദീപിക സമ്മതിച്ചില്ലെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 കഴിഞ്ഞ ദിവസമാണ് കല്‍ക്കി 2898 എഡിയുടെ വരാനിരിക്കുന്ന സ്വീക്വലുകളില്‍ നിന്നും ദീപികയെ ഒഴിവാക്കുന്നതായി വൈജയന്തി മൂവീസ് അറിയിച്ചത്. ആദ്യ സിനിമ നിര്‍മിക്കുന്നതിനിടയിലെ ദീര്‍ഘയാത്രയില്‍ ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും ആ പങ്കാളിത്തം തുടരാനായില്ലെന്നും കല്‍ക്കി പോലുള്ള സിനിമ ഇതില്‍ കൂടുതല്‍ പ്രതിബദ്ധതയും പരിഗണനയും അര്‍ഹിക്കുന്നതായും വൈജയന്തി മൂവീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി; കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

അടുത്ത ലേഖനം
Show comments