Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepika Padukoke Kalki 2: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുക്കോൺ പുറത്ത്!

സിനിമയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.

Deepika Padukone

നിഹാരിക കെ.എസ്

, വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (13:04 IST)
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത സിനിമയാണ് കൽക്കി 2898 എഡി. സിനിമയിൽ പ്രധാന വേഷത്തിൽ ദീപിക പദുകോണും എത്തിയിരുന്നു. ദീപികയുടെ സീനുകൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, രണ്ടാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. 
 
സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് ഇക്കാര്യം ആരാധകർക്കായി അറിയിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിന്റെ നിർമ്മാണ സമയത്ത് ദീപിക പദുക്കോണിനൊപ്പം വളരെക്കാലം പ്രവർത്തിച്ചിട്ടും അവരുമായി ഒരു പങ്കാളിത്തം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പ്രൊഡക്ഷൻ ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. 
 
'കൽക്കി 2898AD യുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇരുവരും തമ്മിൽ ചർച്ചകൾ നടത്തിയ ശേഷമാണ് ഈ തീരുമാനം ആരാധകരോടായി പങ്കുവെക്കുന്നത്. ആദ്യ ഭാഗത്തിലെ നേട യാത്രയ്ക്ക് ശേഷം പങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കൽക്കി പോലൊരു സിനിമ വലിയ രീതിയിലുള്ള കമ്മിറ്റ്മെന്റ് അർഹിക്കുന്നുണ്ട്. ദീപിക പദുകോണിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു' എന്നാണ് വൈജയന്തി മൂവീസ് അറിയിച്ചു.
 
ദീപിക സിനിമയിൽ നിന്ന് പിന്മാറാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം, 2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്മി മഞ്ചു സൂചിപ്പിച്ച ആ നടി സാമന്തയോ?