Publish Date: Tue, 22 Feb 2022 (16:59 IST)
Updated Date: Tue, 22 Feb 2022 (17:03 IST)
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന 'ആദിവാസി' റിലീസിന് ഒരുങ്ങുകയാണ്.വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്.
'ചിന്ന രാജ' എന്ന തുടങ്ങുന്ന പാട്ടാണ് ശ്രദ്ധനേടുന്നത്.രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചത്.