ഒടിടിയിലും റിലീസിന് കുറവില്ല, സൈജു കുറുപ്പ് ചിത്രം അഭിലാഷവും ഭാവനയുടെ ഹണ്ടും പുറത്തിറങ്ങി
സിനിമാ റിലീസുകളെ പോലെ തന്നെ പ്രേക്ഷകര്‍ ഒടിടി റിലീസിനായും കാത്തിരിക്കുന്ന കാലമാണിത്.
Abhilasham And Hunt Malayalam OTT releases today
സിനിമാ റിലീസുകളെ പോലെ തന്നെ പ്രേക്ഷകര്‍ ഒടിടി റിലീസിനായും കാത്തിരിക്കുന്ന കാലമാണിത്. തിയേറ്ററുകളില്‍ ഇറങ്ങുന്ന പല സിനിമകളും ഒടിടിയില്‍ വരട്ടെ കാണാമെന്ന് പറഞ്ഞ് മാറ്റിവെയ്ക്കുന്ന ഒട്ടേറെ പ്രേക്ഷകര്‍ നമുക്കിടയിലുണ്ട്. അത്തരക്കാര്‍ക്കായി 2 മലയാളം സിനിമകളാണ് ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തിയിരിക്കുന്നത്. ഭാവനയെ നായികയാക്കി ഷാജി കൈലാസ് ഒരുക്കിയ ഹണ്ട്,സൈജു കുറുപ്പ്, തന്‍വി റാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ അഭിലാഷം എന്നീ സിനിമകളാണ് ഇന്ന് ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്.
ഹണ്ട്( ഹൊറര്‍ ത്രില്ലര്‍)
ഒരു മെഡിക്കല്‍ കോളേജില്‍ നടന്ന വിചിത്രമായ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് ഹണ്ട് എന്ന സിനിമയുടെ ഇതിവൃത്തം. ഫോറന്‍സിക് വിദഗ്ധയായ ഡോ. കീര്‍ത്തിയായി ഭാവന സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നു. കേസ് അന്വേഷണത്തില്‍ ഇവര്‍ നേരിടുന്ന ഭയാനകവും അഭുതകരവുമായ സംഭവങ്ങളും തുടര്‍ന്ന് രഹസ്യങ്ങള്‍ ചുരുളഴിക്കുന്നതുമാണ് സിനിമയില്‍ പറയുന്നത്.
കാസ്റ്റ്: ഭാവന മേനോന്‍, അദിതി റാവി, രഞ്ജി പണിക്കര്‍
വിഭാഗം: ഹൊറര്‍/ത്രില്ലര്‍
OTT പ്ലാറ്റ്‌ഫോം: മനോരമാ മാക്‌സ്
അഭിലാഷം' (റൊമാന്‍സ്/ഡ്രാമ)
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കാമുകിയെ കണ്ടുമുട്ടുന്ന അഭിലാഷിന്റെ കഥ പറയുന്ന റൊമാന്റിക് ഡ്രാമയാണ് അഭിലാഷം എന്ന സിനിമ. അഭിലാഷ് ആയി സൈജു കുറുപ്പും ഷെറിന്‍ മൂസ എന്ന കാമുകിയായി തന്‍വി റാമും സിനിമയിലെത്തുന്നു. പറയപ്പെടാതെ പോയ പ്രണയവും അഭിലാഷ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷെറിനെ കാണുമ്പോള്‍ വീണ്ടും ജീവിതത്തില്‍ അവളുണ്ടാക്കുന്ന മാറ്റങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്.
കാസ്റ്റ് : സൈജു കുറപ്പ്, തന്വി റാം, അര്‍ജുന് അശോകന്‍
OTT പ്ലാറ്റ്‌ഫോം: അമേസണ്‍ പ്രൈം വീഡിയോ