പ്രദീപ് രംഗനാഥന്‍ സിനിമയായ ഡ്യൂഡില്‍ തന്റെ അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചതില്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. സിനിമയില്‍ താന്‍ കമ്പോസ് ചെയ്ത കറുത്ത മച്ചാന്‍ എന്ന പാട്ട് ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഗാനരംഗത്തില്‍ മമിത ബൈജു ഡാന്‍സ് കളിക്കുന്ന സീനുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ദീപാവലി റിലീസായെത്തിയ ഡ്യൂഡ് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നറുന്നതിനിടെയാണ് ഇളയരാജ കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇളയരാജയുടെ പരാതിയോട് നിര്‍മാതാക്കളായ മൈത്രി മൂവീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമയില്‍ അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചതില്‍ ഇളയരാജ കേസ് നല്‍കുകയും വമ്പന്‍ തുക നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരികയും ചെയ്തിരുന്നു. ഇളയരാജയുടെ പരാതിയില്‍ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലെ ഗാനരംഗം നെറ്റ്ഫ്‌ലിക്‌സ് സിനിമയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.