Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയിലെ കുട്ടി കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം,ഓസ്ലര്‍ ട്രെയിലര്‍ ലോഞ്ചിന് മാറ്റിവെച്ച പണം കുട്ടികള്‍ക്ക് നല്‍കും

ഇടുക്കിയിലെ കുട്ടി കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം,ഓസ്ലര്‍ ട്രെയിലര്‍ ലോഞ്ചിന് മാറ്റിവെച്ച പണം കുട്ടികള്‍ക്ക് നല്‍കും

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ജനുവരി 2024 (11:19 IST)
ഇടുക്കിയിലെ കുട്ടി കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. വിഷബാധയേറ്റ കുട്ടികളുടെ പശുക്കള്‍ ചത്തത് വാര്‍ത്തയായി മാറിയിരുന്നു. തന്റെ പുതിയ സിനിമയായ ഓസ്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനായി മാറ്റിവെച്ച പണമാണ് കുട്ടികള്‍ക്ക് നല്‍കാന്‍ ജയറാം തീരുമാനിച്ചത്. കുട്ടികളുടെ വീട്ടില്‍ നേരിട്ട് എത്തി നടന്‍ പണം കൈമാറും.
 
13 പശുക്കളാണ് ഒറ്റ ദിവസം കൊണ്ട് ചത്തു വീണത്.കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവരുടെയാണ് കന്നുകാലികള്‍. കറവയുണ്ടായിരുന്ന അഞ്ചു പശുക്കളും ഇതില്‍ ഉണ്ടായിരുന്നു. കുടുംബത്തിന്റെ വരുമാനവും ഇതോടെ നിലച്ചു. 10 ലക്ഷത്തോളം നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
 
ആറേഴ് വര്‍ഷം മുമ്പ് ഈ കുട്ടികള്‍ക്കുണ്ടായ സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടായിരുന്നുവെന്നും തന്റെ ഇരുപതിനാല് പശുക്കളാണ് ഏതാനും സമയത്തിനുള്ളില്‍ ചത്തു പോയതെന്ന് ജയറാം പറയുന്നു. വിഷബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കുട്ടികളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യമെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് 'കണ്ണൂര്‍ സ്‌ക്വാഡ്' ഇന്ന് 'ടര്‍ബോ'! 2024ലും മമ്മൂട്ടി കൂടെത്തന്നെ ശബരീഷ് വര്‍മ്മ